വീട്ടിൽ ഐശ്വര്യവും സമ്പത്തും വർധിക്കാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ


വീട്ടിൽ ഐശ്വര്യവും സമ്പത്തും വർധിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം .
പൂജാമുറിയില്‍ വിളക്ക് തെളിയിക്കുമ്പോള്‍ കിണ്ടിയില്‍ ജലം വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുപോലെ ഇതിലെ ജലം അല്‍പം കഴിയുമ്പോള്‍ സേവിയ്ക്കുന്നതും നല്ലതാണ്. വെള്ളി അല്ലെങ്കില്‍ ഓടിന്റെ കിണ്ടിയാണ് നല്ലത്.
കിണ്ടി വലത് ഭാഗത്തായി വയ്ക്കണം. ദിവസവും കഴുകി വൃത്തിയാക്കി പുതിയ വെള്ളം വയ്ക്കണം. കിണ്ടിയുടെ വാല്‍ഭാഗത്തായി പുഷ്പങ്ങളോ ഇലകളോ വയ്ക്കരുത്.
വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയില്‍ ദേവതകളുടെ ചിത്രം വയ്ക്കണം. ഈശാന കോണ്‍ എന്ന് പറയാം. വടക്ക് ദിശ കുബേരദിശ കൂടിയാണ്. ദേവദേവന്മാരുടെ ചിത്രങ്ങളില്‍ ദിവസവും തീര്‍ത്ഥജലം തളിച്ച് ശുദ്ധമാക്കുന്നത് നല്ലതാണ്. പൊടി തുടച്ച് വൃത്തിയാക്കണം.
അല്‍പം ജലം എപ്പോഴും പൂജാമുറിയില്‍ വയ്ക്കണം. ഇതിലൂടെ വരുണദേവന്റെ അനുഗ്രഹമുണ്ടാകുന്നു. വരുണ ദേവന്റെ അനുഗ്രഹം സമ്പല്‍സമൃദ്ധി വരുത്താന്‍ സഹായിക്കുന്ന ഒന്നാണ്.ദിവസവും ഈ വെള്ളം മാറ്റുകയും വേണം. പാത്രം വീണ്ടും വൃത്തിയാക്കിയ ശേഷം വീണ്ടും വയ്ക്കാം. ഇതിലെ വെള്ളം നാലുഭാഗത്തും തളിയ്ക്കുന്നതും നല്ലതാണ്. ഇത് പൊസററീവിറ്റി വരുത്താന്‍ നല്ലതാണ്.

പൂജാമുറിയിലെ ഈ ജലത്തില്‍ ചില വസ്തുക്കള്‍ ഇടുന്നത് നല്ലതാണ്. ഒരു നുള്ള് പച്ചക്കര്‍പ്പൂരം, എലയ്ക്ക, കറുവാപ്പട്ട എന്നിവ ഇടാം. ഇത് ധനം വരാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. ഇത് തടസങ്ങളും ദുരിതങ്ങളും മാറാനും സഹായിക്കുന്നു. ഇവയിടാന്‍ സാധിയ്ക്കില്ലെങ്കില്‍ ഒരു വെള്ളിനാണയം ഇട്ട് സൂക്ഷിയ്ക്കാം. ഇതും വൃത്തിയാക്കാന്‍ മറക്കരുത്. ഇത്തരം കാര്യങ്ങള്‍ നിത്യവും ചെയ്യുന്നത് ഏറെ നല്ലതാണ്.