ദൗർഭാഗ്യം പിന്തുടരും ; വീട്ടിൽ പൂജാമുറി ഒരിക്കലും ഇങ്ങനെ പണിയരുത്,​ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും !

pooja

വീട് പണിയുമ്പോൾ ഭൂരിപക്ഷം പേരും ഒഴിവാക്കാത്ത ഒന്നാണ് പൂജാമുറി. പോസിറ്റിവിറ്റി, സമാധാനം, സമൃദ്ധി എന്നിവയ്‌ക്കുള്ള പ്രഭാവലയം സജ്ജീകരിക്കുന്ന ഒരു വീടിൻ്റെ ഹൃദയമായാണ് പൂജാമുറിയെ നാം കണക്കാക്കുന്നത്.

വീടിനുള്ളിൽ ദൈവിക സാന്നിധ്യം നിറഞ്ഞ ഇടം എന്ന സങ്കൽപ്പത്തോടെ പരിപാലിക്കുന്നതു കൊണ്ട് തന്നെ  വെറുതെ പേരിനുവേണ്ടിയും ഭംഗിക്ക് വേണ്ടിയും നിർമ്മിക്കേണ്ട ഒന്നല്ല ഇത്. പൂജാമുറി നിർമ്മിക്കുമ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധ വേണം.

pooja

വാസ്തു നോക്കി പൂജാുറികൾ യഥാവിധി നിർമ്മിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. അതിനാൽ പൂജാമുറികൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്താണെന്ന് നോക്കാം....

വാസ്തു പ്രകാരം വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് പൂജാമുറി നർമ്മിക്കുന്നതാണ് ഉത്തമം. പൂജാമുറി കിഴക്കോട്ട് അഭിമുഖമായിരിക്കണം. അനാവശ്യമായ വസ്തുക്കളാൽ നിറച്ചിടാത്തെ വൃത്തിയുള്ളതും നന്നായി ക്രമീകരിച്ചതുമായിരിക്കണം.

അകത്തളങ്ങൾ സ്ഥലസൗകര്യം വർദ്ധിപ്പിക്കുന്നതിന് ഗോവണിപ്പടിക്ക് താഴെ പൂജാമുറികൾ നിർമ്മിക്കുന്നതാണ് ഏറ്റവും പുതിയ പ്രവണത. എന്നിരുന്നാലും, ഇത് ഉചിതമല്ലെന്ന് വാസ്തു വിദഗ്ധർ പറയുന്നു

പ്രത്യേക പൂജാമുറികൾ വേണമെങ്കിൽ, വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ, വാസ്തു നിയമങ്ങൾ അനുസരിച്ച് ശരിയായ ഒരു സ്ഥാനം അടയാളപ്പെടുത്തണം. ടോയ്ലെറ്റ് കിടപ്പുമുറിയോടും ചേർന്ന് ഭിത്തിവരുന്ന തരത്തിൽ നിർമ്മിച്ച പൂജാമുറികൾ അശുഭകരമായി കണക്കാക്കപ്പെടുന്നു.

പൂജാമുറികൾ ശാന്തമായ അന്തരീക്ഷം കൊണ്ട് നിറയണം. ഇളം നിറത്തിലുള്ള ഷേഡുകളാണ് ഇതിന് നല്ലത്.

പൂജാമുറികളിൽ തകർന്ന ചിത്രങ്ങളോ വിഗ്രഹങ്ങളോ സ്ഥാപിക്കാൻ പാടില്ല. അന്തരിച്ച ബന്ധുക്കളുടെ ചിത്രങ്ങളും ഇവിടെ സൂക്ഷിക്കുന്നത് ശരിയല്ല. തൂക്കുവിളക്കുകൾക്ക് പകരം പരമ്പരാഗത നിലവിളക്കുകളാണ് പൂജാമുറികൾക്ക് അനുയോജ്യം.

കൃത്യമായി പരിപാലിക്കാൻ സാധിക്കില്ലെങ്കിൽ പൂജാമുറികളിൽ കൃഷ്ണശില, സ്വർണ്ണം, വെള്ളി, പഞ്ചലോഹ വിഗ്രഹങ്ങൾ, സാളഗ്രാമം, ശ്രീചക്രം എന്നിവ സ്ഥാപിക്കാതിരിക്കുകയാകും നല്ലത്. പൂജാമുറിയിൽ വിഗ്രഹങ്ങളും ചിത്രങ്ങളും മുറിയുടെ വടക്ക് കിഴക്ക് വശത്തായിരിക്കണം വയ്‌ക്കേണ്ടത്. മാത്രമല്ല കർപ്പൂര ആരതി ഹോമകുണ്ഡം എന്നിവ തെക്ക് കിഴക്ക് മൂലയിലാകണം.

pooja

എപ്പോഴും പൂജാമുറി പണിയുമ്പോൾ എപ്പോഴും പിരമിഡ് ഷേപ്പ് ആണ് ഏറ്റവും ഉത്തമം. അല്ലെങ്കിൽ മേൽക്കുര മാത്രം പിരമിഡ് രൂപത്തിലാക്കാം. പൂജാമുറിയുടെ വാതിൽ രണ്ട് പാളികളായിരിക്കുന്നതാണ് ഉത്തമം.

പൂജാമുറിയിൽ താന്ത്രിക വിധിപ്രകാരമുള്ള വിഗ്രഹങ്ങൾ മറ്റും വെച്ച് ആരാധിക്കരുത്. അതിന് പ്രത്യേകമായ ആലയങ്ങൾ (അമ്പലങ്ങൾ പോലെ) ആണ് വേണ്ടത്. ഇല്ലെങ്കിൽ ദോഷകരമാണ് ഫലം.വീടിന്റെ മധ്യഭാഗത്ത് പൂജാമുറി പണിയാം.

പൂജാമുറിയിൽ പൂജ നടത്തുന്ന ഓരോ വ്യക്തിയുടെയും വലതുഭാഗത്ത് എപ്പോഴും പ്രകാശം ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ പൂജാമുറി അലങ്കരിക്കുന്നവർ അത് പ്രത്യേകം ശ്രദ്ധിക്കുകയും വേണം. വാടിയതോ പഴയതോ ആയ പൂക്കൾ ഒരിക്കലും പൂജാമുറിയിൽ സൂക്ഷിക്കരുത്. പകരം എപ്പോഴും പുതിയ പൂക്കൾ കൊണ്ട് പൂജാമുറി അലങ്കരിക്കണം.

 കൂടാതെ പൂജാമുറിയിൽ പൂജയ്ക്ക് ആയി വാങ്ങുന്ന അഗർബത്തികളിൽ പോലും ഒരു നേരിയ അശ്രദ്ധ പോലും ഉണ്ടാകരുത്. നല്ല സൗരഭ്യം ഉള്ള അഗർബത്തികൾ ആയിരിക്കണം എപ്പോഴും പൂജാമുറിയിൽ തെളിയ്ക്കേണ്ടത്. മാത്രമല്ല പൂജാമുറി ക്ഷേത്രം പോലെ പരിശുദ്ധമായ സ്‌ഥലം ആയതിനാൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കുവാനും ശ്രദ്ധിക്കണം.

നമ്മുടെ വീടുകളിൽ പലപ്പോഴും ബന്ധുക്കളോ സുഹൃത്തുക്കളോ അതും അല്ലെങ്കിൽ നമ്മുടെ പൂർവ്വികരോ ആയ വ്യക്തികൾ മരണപ്പെട്ടിട്ടുണ്ട് എങ്കിൽ അവരുടെ ചിത്രങ്ങൾ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത്തരം ചിത്രങ്ങൾ ഒരിക്കലും പൂജാമുറിയിൽ സൂക്ഷിക്കരുത്.

ഒരു വീടിന്റെ പോസിറ്റിവ് എനർജി എപ്പോഴും പൂജാമുറിയിൽ നിന്നും തന്നെയാണ് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ വീടിനുള്ളിലെ ഓരോ ക്ഷേത്രവും മനോഹരമായി പണിയണം.

Tags