ചന്ദ്രനെത്തൊട്ട് ബ്ലൂ ഗോസ്റ്റ്


ചന്ദ്രനില്‍ സുരക്ഷിതമായ ലാന്‍ഡിങ്ങ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന നേട്ടം സ്വന്തമാക്കി ഇനി ഫയര്‍ ഫ്‌ളൈ എയ്‌റോസ്‌പേസ് കമ്പനി. കമ്പനിയുടെ ബ്ലൂ ഗോസ്റ്റ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രനില്‍ സ്വകാര്യമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡര്‍ എന്ന റെക്കോര്‍ഡ് കൂടി ബ്ലൂ ഗോസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഒരു വലിയ ഗർത്തമായ സീ ഓഫ് ക്രൈസസ് പര്യവേക്ഷണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ യുഎസ് കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസ് നടത്തിയ ദൗത്യമാണിത്. നാസയുടെയുെം മറ്റ് സ്വകാര്യ കമ്പനികളുടേയും പിന്തുണയോടെയായിരുന്നു ഈ ദൗത്യം.മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ലാന്‍ഡിങ് പൂര്‍ത്തിയാക്കയതിന് പിന്നാലെ ലാന്‍ഡര്‍ പകര്‍ത്തിയ ആദ്യ ചിത്രവും ഫയര്‍ ഫ്‌ളൈ എയ്‌റോസ്‌പേസ് പുറത്തുവിട്ടു. ഈ കാഴ്ച കാണൂ… എന്ന വിശേഷണത്തോടെയാണ് കമ്പനി ചിത്രം എക്‌സില്‍ പങ്കുവച്ചത്.
അതേസസമയം ഇന്റ്യൂച്വേറ്റീവ് മെഷീൻസ് എന്ന മറ്റൊരു കമ്പനി കൂടി സമാനമായ ദൗത്യത്തിനായി തയ്യാറെടുക്കുന്നുണ്ട്. ചന്ദ്രനിൽ ലാൻഡിംഗ് നടത്തിയ ആദ്യത്തെ സ്വകാര്യ കമ്പനിയാണ് ഇൻറ്റ്യുട്ടിവ്. അതിന്റെ ബഹിരാകാശ പേടകം ഒഡീഷ്യസ് കഴിഞ്ഞ വർഷം ഫെബ്രുവരി 22 ന് ചന്ദ്രനിലെത്തിയിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങാല്‍ ബഹിരാകാശ പേടകം ഒരു ഗർത്തത്തിന്റെ ചരിവിൽ ലാൻഡ് ചെയ്യുകയും, ചില ലാൻഡിംഗ് ഗിയർ തകരാറിലാവുകയും, മറിഞ്ഞുവീഴുകയും ചെയ്തതിനാൽ ദൗത്യം അധികനാൾ നീണ്ടുനിന്നില്ല
