മറുകു നോക്കി അറിയാം മനുഷ്യരിലെ ഭാഗ്യദൗര്‍ഭാഗ്യങ്ങള്‍


മറുകുശാസ്ത്രം അഥവാ മോളോളജി പ്രശസ്തമാണ്. ജ്യോതിഷത്തിന്റെ ഒരു ഭാഗമായി വരും ഇത്. കൈരേഖ പോലെത്തന്നെയാണ് വിധിനിര്‍ണയത്തില്‍ മറുകിന്റെ സ്ഥാനവും. സ്ത്രീപുരുഷന്മാരുടെ ശരീരത്തില്‍ എവിടെയാണോ മറുക് അതിനനസുരിച്ച് ഭാഗ്യദൗര്‍ഭാഗ്യങ്ങള്‍ വന്നണയുമെന്നാണു ശാസ്ത്രം.
മറുകുശാസ്ത്രപ്രകാരമുള്ള ഫലങ്ങള്‍ :
സ്ത്രീകള്‍ക്ക് : നെറ്റിയുടെ മധ്യത്തില്‍ മറുക് വന്നാല്‍ ധനം, ഐശ്വര്യം.കഴുത്തിന്റെ മുന്‍വശത്ത് തേന്‍ നിറമുള്ള മറുക് വരുന്ന സ്ത്രീ വിദ്യാസമ്പന്നയാകും. അസ്ഥാനങ്ങളില്‍ മറുകുള്ള സ്ത്രീ വേശ്യയാകുമെന്ന ധാരണ തെറ്റാണ്. ഈ മറുകിന്റെ ദോഷം മാറ്റാനായി ശരീരത്തിന്റെ മറുഭാഗങ്ങളില്‍ മറുകുണ്ടായാല്‍ ദോഷപരിഹാരമാകും.
പുരുഷന്മാര്‍: ചെവിയുടെ അകത്തോ പുറത്തോ ചുവന്ന മറുകുള്ളവര്‍ക്കു ധനഭാഗ്യം. മേല്‍ ചുണ്ടിന് മുകളില്‍ ചുവപ്പു നിറമുള്ള മറുക് വരുന്ന പുരുഷന്‍ ധനം. ദയയുള്ളയാള്‍ ആയിരിക്കും. കഴുത്തിന് പിന്‍ഭാഗത്ത് കറുത്തതോ, ചുവന്നതോ ആയ മറുകുള്ള പുരുഷന്‍ കര്‍മ്മനിരതന്‍, ധനികന്‍.പുരുഷന് വലതുവശത്തും സ്ത്രീകള്‍ക്ക് ഇടതുവശത്തും മറുകുള്ളതാണ് ശുഭലക്ഷണം. ശരീരത്തിന്റെ പിന്‍ഭാഗത്ത് മറുക് വരുന്നത് ഭാഗ്യമാണ്.
