പല്ലി ദേഹത്ത് വീണാൽ മരണമോ ....?

Does a lizard falling on the body mean death...?

സ്ത്രീകളുടെ ശിരസ്സിൽ ഗൗളി വീഴുന്നത് ഐശ്വര്യ ലക്ഷണമാണ്. നെറുകിലാണെങ്കിൽ മരണമാണ് ഫലം. തലമുടിക്കെട്ടിലാണെങ്കിൽ അത് ദോഷകരമാണ്.

 കേരളത്തിൽ ഏറെ പ്രചാരമുള്ള ഒന്നാണ് ഗൗളിശാസ്ത്രം. ജ്യോതിഷശാസ്ത്രത്തോട് സമാനമായി, പല്ലികളുടെ ചലനങ്ങളും ചിലയ്ക്കലും ശരീരത്തിൽ വീഴുന്നതുമൊക്കെ അടിസ്ഥാനമാക്കി ശുഭാശുഭ ഫലങ്ങൾ പ്രവചിക്കുന്ന രീതിയാണ് ഗൗളിശാസ്ത്രത്തിൽ വിവരിക്കുന്നത്. പല്ലിയുടെ സാന്നിധ്യവും പെരുമാറ്റവും ഭാവിയിൽ സംഭവിക്കാനിടയുള്ള കാര്യങ്ങളുടെ സൂചനകളായി കണക്കാക്കപ്പെടുന്നു എന്നതാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം.

പ്രത്യേകിച്ച് നിലവിലുള്ള സാഹചര്യങ്ങളോ വരാനിരിക്കുന്ന സംഭവങ്ങളോ അനുകൂലമാണോ പ്രതികൂലമാണോ എന്നത് മനസ്സിലാക്കാൻ ഗൗളിശാസ്ത്രത്തിൽ വിവിധ വ്യാഖ്യാനങ്ങൾ നൽകുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പല്ലി ശരീരത്തിന്റെ ഏത് ഭാഗത്താണ് വീഴുന്നത് എന്നതിനെ അടിസ്ഥാനമാക്കിയുള്ള ഫലപ്രവചനങ്ങൾ. സ്ത്രീകളുടെ ശരീരത്തിൽ പല്ലി വീഴുന്നതിനെക്കുറിച്ച് ഗൗളിശാസ്ത്രം പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്:

സ്ത്രീകളുടെ ശിരസ്സിൽ ഗൗളി വീഴുന്നത് ഐശ്വര്യ ലക്ഷണമാണ്. നെറുകിലാണെങ്കിൽ മരണമാണ് ഫലം. തലമുടിക്കെട്ടിലാണെങ്കിൽ അത് ദോഷകരമാണ്.

കഴുത്തിന് പിന്നിൽ പല്ലി വീണാൽ കുടുംബകലഹം സംഭവിക്കും. വലതു കവിളിൽ തട്ടുന്നത് ഭർത്താവിന്റെ മരണവും, ഇടതു കവിളിൽ തട്ടിയാൽ ഇഷ്ടജന സമാഗമവുമാണ് ഫലം.

വലത് ചെവിയിൽ ഗൗളി പതിച്ചാൽ ദീർഘായുസ്സും, ഇടത് ചെവിയിലാണെങ്കിൽ സ്വർണ്ണ-ധന സമൃദ്ധിയുമാണ് ഫലം.

മൂക്കിൽ പതിക്കുകയാണെങ്കിൽ കലഹവും, കീഴ്ച്ചുണ്ടിലാണെങ്കിൽ ഐശ്വര്യവും, ഇരു ചുണ്ടിലും ഒന്നിച്ചാണ് പതിക്കുന്നതെങ്കിൽ നാശവുമാണ് ഫലം.

ഗൗളി നട്ടെല്ലിൽ പതിച്ചാൽ ബന്ധുസമാഗമവും ഇരു തോളിൽ പതിക്കുന്നത് ഭർത്തൃസുഖവുമാണ് ഫലം.

സ്തനങ്ങളിൽ പല്ലി വീണാൽ ദു:ഖവും കന്യകയുടെ വയറിൽ പതിച്ചാൽ വിവാഹം ഉടനെ നടക്കുമെന്നുമാണ് പറയുന്നത്.

നഖത്തിൽ പല്ലി വീണാൽ ദുരിതങ്ങളും കാൽവിരലിൽ പതിച്ചാൽ സന്താനലാഭം, കൈപ്പുറത്ത് വീണാൽ അടായാഭരണ ലഭ്യതയും സൂചിപ്പിക്കുന്നു.

ഗൗളി നാഭിയിൽ പതിച്ചാൽ സാമ്പത്തിക വർധനയും, ഗൃഹ്യസ്ഥാനത്ത് വീണാൽ പതനമോ തളർവാതമോ ആയിരിക്കും ഫലം.

നിലവിളക്കിന് മുകളിൽ ഗൗളി വീഴുന്നതിന്റെ ഫലങ്ങൾ

നിലവിളിക്കിന് മുകളിൽ ഗൗളി പതിക്കുന്നത് ദോഷകരമാണ്. കൊളുത്തി വച്ചതോ അല്ലാത്തതോ ആയ നിലവിളക്കിന് മുകളിൽ ഗൗളി വീഴുന്നത് കുടുംബത്തിന്റെ സ്ഥാപനത്തിന്റെ ദോഷമാണ് കാണിക്കുന്നത്. അവിടുത്തെ ഐശ്വര്യവും സമൃദ്ധിയും നശിക്കുന്നുവെന്നും പല തരത്തിലുള്ള ദുരിതങ്ങൾ സംഭവിക്കാൻ പോകുന്നുവെന്നുമാണാ ഇത് കാണിക്കുന്നത്.

ഇരട്ട ഗൗളികൾ ഒരുമിച്ച് താഴേക്ക് വീഴുന്നതിന്റെ ഫലങ്ങൾ

രണ്ട് ഗൗളികൾ ഒരുമിച്ച് താഴേക്ക് പതിക്കുന്നതും ദോഷകരമായ ലക്ഷണമാണ്. ഇരട്ട ഗൗളികൾ പതിക്കുന്നത് കുടുംബത്തിൽ/സ്ഥാപനത്തിലുണ്ടാകാൻ പോകുന്ന പ്രശ്നങ്ങളുടെ തുടക്കമാണെന്ന് സൂചിപ്പിക്കുന്നു. കുടുംബാംഗങ്ങൾ തമ്മിലോ ബന്ധുക്കളുമായോ സ്ഥാപനത്തിനുള്ളിലോ കലഹമുണ്ടാകുമെന്നും ഇത് പ്രവചിക്കുന്നു.

ഗൗളികളെ ബന്ധപ്പെടുത്തിയുള്ള ഭാവിപ്രവചനങ്ങളും മറ്റുമുള്ളത് കേരളത്തിൽ മാത്രല്ല. ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമെല്ലാം ഗൗളിയെ ബന്ധപ്പെടുത്തിയുള്ള പ്രവചനങ്ങളും വിശ്വാസങ്ങളുമൊക്കെയുണ്ട്. ഇന്ത്യയിലെ ചില ഭാഗങ്ങളിൽ പല്ലി ചിലയ്ക്കുന്നത് നിർഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസമുണ്ട്. ദക്ഷിണപൂർവ്വേഷ്യയിലെ ചില പ്രദേശങ്ങലിൽ പല്ലികൾ ഭാഗ്യം കൊണ്ടുവരുന്നവരായാണ് കണക്കാക്കപ്പെടുന്നത്.

കേരളത്തിൽ പൊതുവെ ഗൗളികളെ നിമിത്തം നോക്കിയാണ് ശുഭമാണോ അശുഭമാണോ എന്ന് നിർണയിക്കുന്നത്. ഗൗളികളെ ഉപദ്രവിക്കുകയോ കൊല്ലുകയോ പല്ലി മുട്ട നശിപ്പിക്കുകയോ ചെയ്താൽ ദൗർഭാഗ്യങ്ങൾ ആയിരിക്കും ഉണ്ടാവുകയെന്ന് ഗൗളി ശാസ്ത്രത്തിൽ പറയുന്നു.

Tags