ഏത് കാലിലാണ് കറുത്ത ചരട് കെട്ടേണ്ടത് ; മാറി കെട്ടിയാൽ ദോഷമോ ?


ഒരു കാലിൽ മാത്രം ചരട് കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. ഫാഷന്റെ ഭാഗമായും അല്ലാതെയും പലരുടെയും കാലിൽ കറുത്ത ചരട് കാണാറുണ്ട്.ജ്യോതിഷപരമായും ആത്മീയപരമായും ഇതിന് നിരവധി അര്‍ത്ഥങ്ങളുണ്ട്.
കൈത്തണ്ടയിലോ കണങ്കാലിലോ സാധാരണയായി കറുത്ത ചരട് ധരിക്കുന്നത് കണ്ണേറില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.
മിക്കവരും കാലിൽ കറുത്ത ചരടാണ് കെട്ടാറുള്ളത് .കറുത്ത നൂല്‍ ധരിക്കുന്നത് നെഗറ്റീവ് നെഗറ്റീവ് എനര്‍ജികളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും കരുതപ്പെടുന്നു കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി-രാഹു പ്രീതികരമാണ് . ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം നീങ്ങും. ദൃഷ്ടി ദോഷം മാറാൻ കറുത്ത ചരട് ജപിച്ചു കെട്ടുന്നത് ഉത്തമമാണ്.
കാലിൽ ചരട് കെട്ടുമ്പോൾ ശരീരത്തിലും ചുറ്റുപാടിൽ നിന്നുള്ള പ്രതികൂല ഊർജത്തെ ഒഴിവാക്കാൻ സഹായിക്കും . വെറുതേ ചരട് കെട്ടിയാൽ പോലും അതിൽ നിന്ന് അനുകൂല ഊർജം ലഭിക്കുമെന്നാണ് വിശ്വാസം.നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുകയോ ജോലിയിലോ ബിസിനസ്സിലോ എന്തെങ്കിലും നഷ്ടം സംഭവിക്കുകയോ ചെയ്താല്‍, നിങ്ങള്‍ക്ക് കാലില്‍ ഒരു കറുത്ത ചരട് ധരിക്കുക. ഇതിലൂടെ നഷ്ടങ്ങളില്‍ നിന്ന് മുക്തി നേടുമെന്ന് മാത്രമല്ല, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.രോഗങ്ങള്‍ അകറ്റിനിര്‍ത്തുന്നു
ശനി , ചൊവ്വ എന്നീ ദിനങ്ങളിൽ സൂര്യോദയത്തിനു മുന്നേ കാലിൽ ചരട് ധരിക്കുന്നതാണ് ഉത്തമം . ഇടതുകാലിൽ ധരിക്കുന്നതിലും നല്ലത് വലതുകാലിൽ ധരിക്കുന്നതാണ് . നവഗ്രഹങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഒൻപതു കെട്ടുകൾ ചരടിൽ ഇടാം . ഒൻപത് എന്ന സംഖ്യയ്ക്ക് ഭാരതീയ ജ്യോതിഷത്തിലും സംഖ്യാശാസ്ത്രത്തിലും വളരെയധികം പ്രാധാന്യമുണ്ട്. കൂടാതെ ഒൻപത് എന്ന സംഖ്യ നവഗ്രഹങ്ങളിലെ കുജൻ അഥവാ ചൊവ്വയെ കുറിക്കുന്നു. ചരടിൽ വെള്ളി ലോക്കറ്റ് പോലുള്ളവ ധരിക്കുന്നത് ഇരട്ടിഫലം നൽകും . പക്ഷേ കാലിൽ കെട്ടുന്ന ചരടിൽ സ്വർണം ഒഴിവാക്കുക.

എപ്പോഴും ഒരു കറുത്ത നിറത്തിലുള്ള നൂല്‍ നിങ്ങളുടെ ശരീരത്തില്‍ സ്പര്‍ശിച്ചിരിക്കേണ്ടതാണ്. ഇത് ധരിച്ചതിന് ശേഷം നിങ്ങള്‍ക്ക് ശാരീരികമോ ആരോഗ്യമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ അത് അഴിച്ചുമാറ്റുക.
ഹിന്ദു പാരമ്പര്യമനുസരിച്ച്, ഒരു സ്ത്രീ ഇടതു കൈത്തണ്ടയില്‍ കറുത്ത നൂല്‍ ധരിച്ചാല്‍ അത് ശുഭകരമായി കണക്കാക്കപ്പെടുന്നു. കറുത്ത നൂല്‍ ധരിക്കുന്നതില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍, എല്ലാ ശനിയാഴ്ചയും വൈകുന്നേരം നിങ്ങള്‍ ശനിയുടെ വേദമന്ത്രങ്ങള്‍ ജപിക്കണം.
കറുത്ത നൂല്‍ കെട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നിയമങ്ങള്‍