സമ്പത്ത് വർധിക്കാൻ ലക്ഷ്മിയെ പ്രീതിപ്പെടുത്താം ; അനുഷ്ഠിക്കൂ വരലക്ഷ്മി വ്രതം
ജീവിതത്തിൽ ധനം, ധാന്യം , സമ്പത്ത്, സമൃദ്ധി തുടങ്ങി അഷ്ട ഐശ്വര്യങ്ങളും നേടിത്തരുന്ന അനുഷ്ഠാനമാണ് വരലക്ഷ്മി വ്രതം.വെള്ളിയാഴ്ചകളിലാണ് പ്രധാനമായും വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നത്. ഭക്തിയോടെ ഈ ദിനം വ്രതാനുഷ്ഠാനം നടത്തിയാൽ ദേവിയിൽ നിന്ന് ഏതു വരവും ലഭിക്കുമത്രെ.
tRootC1469263">യഥാർഥത്തിൽ വരലക്ഷ്മി വ്രതം കൂട്ടമായി അനുഷ്ഠിക്കുന്നത് കര്‍ക്കടക മാസത്തിലെ ദ്വാദശ വരുന്ന വെള്ളിയാഴ്ച ദിവസമാണ്. ഈ ദിവസം സര്‍വ്വ ഐശ്വര്യങ്ങളുടെയും പ്രതീകമായ മഹാലക്ഷ്മി ദേവിയുടെ ജന്മദിനമാണെന്നാണ് വിശ്വാസം. എന്നാൽ ഈ ദിവസമല്ലാതെ, എല്ലാ വെള്ളിയാഴ്ചകളും വരലക്ഷ്മി വ്രതാനുഷ്ഠാനത്തിന് ഉത്തമമാണ്.
വെള്ളിയാഴ്ചകളിൽ ഭക്തിയോടെ ഈ ദിനം വ്രതാനുഷ്ഠാനം നടത്തിയാൽ ദേവിയിൽ നിന്ന് ഏതു വരവും ലഭിക്കുമെന്നാണ് വിശ്വാസം. വീട്ടിലെ എല്ലാ അംഗങ്ങൾക്കും വ്രതം എടുക്കാമെങ്കിലും സുമംഗലികളായ സ്ത്രീകൾ ആചരിക്കുമ്പോൾ ഇരട്ടി ഫലമാണ് ലഭിക്കുക.

മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തുന്നതിനായി വരലക്ഷ്മി വ്രതം രണ്ട് ദിവസങ്ങളിലായാണ് അനുഷ്ഠിക്കുന്നത്. എന്നാൽ ഇതിനുള്ള ഒരുക്കങ്ങൾ തലേന്ന് തന്നെ ആരംഭിക്കണം. പൂജാമുറി വൃത്തിയാക്കി കോലം വരച്ച്, പൂക്കൾ കൊണ്ട് അലങ്കരിക്കണം. നാണയം, വെറ്റില, അടയ്ക്ക, മഞ്ഞള്, നാരങ്ങ, കണ്ണാടി, കൊച്ചു കരിവള, കുങ്കുമച്ചെപ്പ്, പച്ചരി എന്നിവ ചേർന്ന താംബൂലം ഒരുക്കുന്നതും ഉത്തമമാണ്. വ്രതമെടുക്കുന്ന ദിനം പൂർണ ഉപവാസമോ ഒരിക്കൽ ആഹാരമോ ആകാം. രാത്രിയിൽ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ദേവിക്ക് വെള്ളപ്പൊങ്കാല ഇടുന്നതും ഉത്തമമാണ്.
വ്രതമെടുക്കുന്ന വെള്ളിയാഴ്ച ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി വിളക്ക് കത്തിച്ചു പ്രാർഥിക്കുക. മഹാലക്ഷ്മിയെ ഭജിക്കുന്നതിനൊപ്പം ഗണപതിയേയും പ്രാർത്ഥിക്കുക. വരലക്ഷ്മി പൂജയുടെ അവസാനം നൈവേദ്യം കർപ്പൂരം കൊണ്ട് ഉഴിഞ്ഞ് സ്ത്രീകള് മഞ്ഞച്ചരട് എടുത്ത് വലതുകൈയിൽ കെട്ടുന്നു. ശേഷം മഹാലക്ഷ്മി ശ്ലോകങ്ങള്‍ ജപിക്കുക.ശ്രീ മഹാലക്ഷ്മി അഷ്ടകം ഭജിക്കുന്നതാണ് ഉത്തമം. വെള്ളിയാഴ്ച ദിവസം കഴിയുന്നത്ര സ്ത്രീകൾക്ക് താംബൂലം നല്കുന്നത് മികച്ച ഫലം നൽകുന്നു.
ശ്രീ മഹാലക്ഷ്മിഅഷ്ടകം
''നമസ്തേസ്തു മഹാമായേ! ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്തേ! മഹാലക്ഷ്മി നമോസ്തുതേ
നമസ്തേ ഗരുഡാരൂഢേ! കോലാസുരഭയങ്കരി
സര്‍വ്വപാപഹരേ! ദേവി മഹാലക്ഷ്മി നമോസ്തുതേ
സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരി
സര്‍വ്വദുഃഖഹരേ! ദേവി! മഹാലക്ഷ്മി നമോസ്തുതേ
സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി!
മന്ത്രമൂര്‍ത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ!
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരി !
യോഗജേ! യോഗസംഭൂതേ! മഹാലക്ഷ്മി നമോസ്തുതേ!
സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തി മഹോദരേ!
മഹാപാപഹരേ! ദേവി മഹാലക്ഷ്മി നമോസ്തുതേ!
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതര്‍മ്മഹാലക്ഷ്മി! നമോസ്തുതേ!
ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗല്‍സ്ഥിതേ! ജഗന്മാതര്‍മ്മഹാലക്ഷ്മി നമോസ്തുതേ!''
.jpg)


