ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കാൻ പാടില്ല

These days, you should not fly in the hive.
These days, you should not fly in the hive.

ശിവക്ഷേത്രങ്ങളിൽ അർച്ചനയ്‌ക്കും മാലയ്‌ക്കും ഉപയോഗിക്കുന്ന കൂവള മരത്തിന്റെ ഇലകൾക്ക് സനാതന സംസ്‌കാരത്തിൽ അത്രത്തോളം പ്രസ്‌കതിയുണ്ട്. ശിവദ്രുമം എന്നും ഈ വൃക്ഷത്തിന് പേരുണ്ട്. കൂവളത്തിലയുടെ മൂന്നിതളുകൾ ശിവ ഭഗവാന്റെ കയ്യിൽ ഇരിക്കുന്ന ത്രിശൂലത്തെയാണ് സൂചിപ്പിക്കുന്നത്


തുളസി കൊണ്ടു മഹാവിഷ്ണുവിനെ അർച്ചിക്കുന്നതു പോലെ പുണ്യദായകമാണു കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത്. അതുകൊണ്ടുതന്നെ കൂവളം വീട്ടുവളപ്പില്‍ നട്ടുവളർത്തുകയെന്നതും കൂവളത്തില കൊണ്ടു ശിവനെ പൂജിക്കുക എന്നതും ആചാരമായിത്തന്നെ ശിവഭക്തർ ശീലമാക്കിയിരുന്നു.

വീടിന്റെ തെക്ക് വശത്തോ പടിഞ്ഞാറ് വശത്തോ കൂവളം നടുന്നതാണ് ഉത്തമം. പുണ്യവൃക്ഷമായി കരുതുന്നതിനാൽ സൂക്ഷ്മതയോടെ വേണം ഇവ വെക്കുന്നതും പരിപാലിക്കുന്നതും. ചിത്തിര നാളുകാരുടെ ജന്മവൃക്ഷം കൂടിയാണ് ഇത്. 

These days, you should not fly in the hive.

മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കുന്നത് ശിവകോപത്തിനു കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്. ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തിൽ നിന്ന് കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകൾ അടർ‌ത്താവൂ. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കുകയോ തല്ലിപ്പറിക്കുകയോ ചെയ്യരുത്. മരത്തിൽ കയറിപ്പറിക്കുന്നതാണ് ഉത്തമം.

കൂവളം നടുന്നതും ശ്രദ്ധാപൂർവം പരിപാലിക്കുന്നതും ശിവപ്രീതിക്ക്‌ അത്യുത്തമമാണ്. കൂവളം നശിപ്പിക്കുക, വേണ്ട രീതിയിൽ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബൈശ്വര്യം നിലനിര്‍ത്താൻ ഉത്തമം. ഒരു കൂവളം നട്ടാൽ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതൽ രാമേശ്വരം വരെയുളള ശിവക്ഷേത്രദർശനം നടത്തിയ ഫലം, ആയിരം പേർക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയിൽ നീരാടിയ ഫലം എന്നീ സത്‌ഫലങ്ങൾ ലഭിക്കുമെന്ന് പുരാണങ്ങളിൽ പറയുന്നു.
 

Tags