മരിച്ചു പോയ പ്രീയപ്പെട്ടവർ സ്വപ്നങ്ങളിൽ വരാറുണ്ടോ ?

dream
dream

മരിച്ചവരെ സ്വപ്നം കാണുന്നത് നല്ലതോ ചീത്തയോ എന്നറിയാതെ വിഷമിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഇത് വായിക്കുക. കാരണം അവർ നിങ്ങളുടെ സ്വപ്നങ്ങളിൽ കടന്നുവരുന്നത് അവർക്ക് നമ്മോട് എന്തെങ്കിലും പറയാന്‍, അല്ലെങ്കില്‍ എന്തെങ്കിലും സൂചന നല്‍കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്.. മരിച്ചു പോയവരെ സ്വപ്നത്തില്‍ കാണുന്നത് ചില ശുഭ, അശുഭ സൂചനകള്‍ നല്‍കുന്നു.

മരിച്ചവര്‍ ആവര്‍ത്തിച്ച്‌ നമ്മുടെ സ്വപ്നങ്ങളില്‍ കാണപ്പെടുന്നത് ആ ആത്മാവ് നമുക്ക് ചുറ്റും അലഞ്ഞുതിരിയുന്നു എന്നതിന്‍റെ സൂചനയാണ്. ആചാരപരമായി തര്‍പ്പണം നടത്തുക, അദ്ദേഹത്തിന്‍റെ പേരിൽ രാമായണ, ശ്രീമദ് ഭാഗവത് ഗീതാ  പാരായണം നടത്തേണ്ടത് അനിവാര്യമാണ്.  

മരിച്ചയാള്‍ സ്വപ്നത്തില്‍ വളരെ ദേഷ്യപ്പെടുന്നതായി തോന്നുന്നുവെങ്കിൽ, അതിനർത്ഥം ആ ആത്മാവ് നിങ്ങളിലൂടെ എന്തെങ്കിലും ജോലി  ചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണ്. മരിച്ചുപോയ ആ വ്യക്തി നിങ്ങളോട്  എന്തെങ്കിലും ആഗ്രഹം പറഞ്ഞിരുന്നുവോ എന്ന് കണ്ടെത്തുക, ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന്  നിറവേറ്റാൻ ശ്രമിക്കുക. കുട്ടികൾക്കും പാവപ്പെട്ടവർക്കും മധുരപലഹാരങ്ങൾ ദാനം ചെയ്യുക എന്നത് പരിഹാരമാണ്. ഒപ്പം  തർപ്പണം ചെയ്തില്ലെങ്കിൽ അത് ചെയ്യുക.

മരിച്ചുപോയ വ്യക്തി സ്വപ്നത്തില്‍ നിങ്ങളോട് എന്തെങ്കിലും ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയാണ് എങ്കില്‍ അത് എത്രയും പെട്ടെന്ന് നിറവേറ്റുക. ഒപ്പം ആ ആത്മാവിനായി ദാന ധര്‍മ്മങ്ങള്‍ ചെയ്യുക.ഇനി മരിച്ചുപോയ വ്യക്തിയെ വളരെ സന്തുഷ്ടനായാണ് സ്വപ്നത്തിൽ  കാണുന്നതെങ്കിൽ അതിനർത്ഥം ആ ആത്മാവ് സന്തോഷവാനും സംതൃപ്തനുമാണ് എന്നാണ്. കൂടാതെ, അത്തരമൊരു സ്വപ്നം നിങ്ങൾക്ക് ചില വലിയ വിജയങ്ങൾ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. 

sleep

മരിച്ചുപോയ ബന്ധുക്കളോ അടുത്തയാളുകളോ സ്വപ്നത്തിൽ ആവർത്തിച്ച് വരികയും ഓരോ തവണയും അവൻ ശാന്തമായ ഭാവത്തിൽ ആയിരിക്കുകയും ചെയ്യുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങൾ എന്തെങ്കിലും തെറ്റായ കാര്യം ചെയ്യുന്നു എന്നാണ്.  അത് എന്താണ് എന്ന് കണ്ടെത്തി ആ ജോലി ഉടന്‍ ഉപേക്ഷിക്കുക. 

അതേസമയം, മരിച്ച ബന്ധുക്കൾ പട്ടിണി കിടക്കുന്നതായി കണ്ടാൽ  അതിനര്‍ത്ഥം ദാനധര്‍മ്മങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ് എന്നാണ്. എത്രയും പെട്ടെന്ന് ഭക്ഷണം, വസ്ത്രം, ചെരിപ്പുകൾ തുടങ്ങിയവ പാവപ്പെട്ടവർക്ക് ദാനം ചെയ്യുക. 

സ്വപ്നത്തില്‍ നിങ്ങളുടെ പൂര്‍വ്വികരെ നിങ്ങളോട് വളരെ അടുപ്പം കാണിക്കുന്നതായി കാണുന്നുവെങ്കില്‍, കുടുംബത്തിന്റെ അടുപ്പം ഉപേക്ഷിക്കാന്‍ അവര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നതാണ് അര്‍ത്ഥം. അതിനാല്‍ അവരുടെ ആത്മശാന്തിക്കായി ആചാരങ്ങള്‍ നടത്തണം. നിങ്ങളുടെ പൂര്‍വികര്‍ നിങ്ങളുടെ നേരെ കൈനീട്ടുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും സ്വപ്നം കണ്ടാല്‍, നിങ്ങള്‍ വിഷമിക്കുന്നത് കണ്ട് അവര്‍ അസ്വസ്ഥരാണെന്നും അതിനായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അത് അര്‍ത്ഥമാക്കുന്നു.

പൂര്‍വ്വികര്‍ നിങ്ങളുടെ തലയില്‍ തലോടുന്നത് കണ്ടാല്‍, അവര്‍ നിങ്ങളില്‍ വളരെ സന്തോഷിക്കുന്നുവെന്നും അവരുടെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുവെന്നും അത് സൂചിപ്പിക്കുന്നു. അവരുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞു മാറും.

Tags