വീട്ടിൽ ഐശ്വര്യവും ആരോഗ്യവും സന്തോഷവും കൊണ്ടുവരാം ഈ വാസ്തുകാര്യങ്ങൾ ശ്രദ്ധിച്ചാൽ

home
home

 ഒരു ഗൃഹം എന്നു പറയുമ്പോൾ അത് വാസയോഗ്യമായ ഗൃഹം ആവുക , അത് നമുക്ക് വേണ്ട വിധത്തിലുള്ള ആരോഗ്യത്തെ പ്രദാനം ചെയ്യുക, വേണ്ട വിധത്തിലുള്ള സുഖങ്ങൾ അല്ലെങ്കിൽ ശാന്തിയും സമാധാനവും ഉണ്ടാവുക ഇതെല്ലാമാണ് എല്ലാവരെയും സംബന്ധിച്ച് ഏറ്റവും അടിസ്ഥാനമായിട്ടുള്ളത്. 

വാസ്തുശാസ്ത്രം ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു ചിന്തിച്ചാൽ , വാസ്തു നോക്കി പ്ലാനുകൾ കറക്റ്റ് ചെയ്യുക , അതിലുള്ള അളവുകൾ കൃത്യമാക്കുക , അതുപോലെ മുറികളുടെ സ്ഥാനങ്ങളിൽ ക്രമീകരണം വരുത്തുക, സൂത്രത്തിന്റെ ഒഴിവ് കൊടുക്കുക എന്നിവയാണ് . ഇതിൽ പ്രധാനമായ രണ്ടു മൂന്നു വിഷയങ്ങൾ നമ്മുടെ ആരോഗ്യത്തെയും  സ്വാധീനിക്കുന്നതാണ്. 

സ്ത്രീകളെ സംബന്ധിച്ചായാലും അല്ലാത്തവരെ സംബന്ധിച്ചായാലും  അടുക്കളയിൽ വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് ഗൃഹത്തിൽ താമസിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ച് ഒരു ദിവസത്തിന്റെ പകുതിയിൽ കൂടുതൽ സമയം അതിൽ ചെലവഴിക്കുന്നു. ഇതൊക്കെ തന്നെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സ്വാധീനിക്കും. അതുകൊണ്ടു തന്നെ അടുക്കളയുടെ സ്ഥാനവും അതിന്റെ അളവും  കൃത്യമായിട്ടിരിക്കുക എന്നുള്ളത് ഏറ്റവും പരമപ്രധാനമാണ്.

അതുപോലെ തന്നെയാണ് കിടപ്പു മുറികളുടെ ഉള്ളളവുകൾ. കിടപ്പു മുറി എന്നുപറയുന്നതും ഒരു ദിവസത്തിന്റെ പകുതിയിൽ കൂടുതൽ നമ്മൾ ചെലവഴിക്കുന്ന മുറികൾ ആയതിനാൽ അതിന്റെ ഉള്ളളവുകളും അതിൽ കിടക്കുന്ന ദിശയും അവിടേക്കു വെളിച്ചം വേണ്ട വിധത്തിൽ ലഭിക്കുന്നതുമൊക്കെ തന്നെ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. 

 ഗൃഹത്തിന്റെ ഒട്ടാകെയുള്ള മധ്യസൂത്രം  പഴയ ഗൃഹങ്ങളിൽ വാതിലുകളും ജനലുകളും നേരേ നേരേ വച്ചാവും ക്രമീകരിച്ചിരിക്കുന്നത്. വായൂ സഞ്ചാരം  ഗൃഹമധ്യ സൂത്രത്തിൽ വേണ്ട വിധത്തിൽ ലഭിക്കുന്നതിനാണു  വാതിലുകളും ജനലുകളും നേർക്കു നേരെ ക്രമീകരിക്കുക. ഇതും ഒരു പരിധിവരെ ശാസ്ത്രത്തിൽ  സൂചന ഉണ്ട്, ജ്യോതിഷത്തിലും പറയുന്നുണ്ട്. 

സൂത്ര ദോഷം അതായതു  സൂത്രം തടസ്സപ്പെട്ടു കിടന്നാൽ നാഡീരോഗ പീഡകൾ അതിന്റെ ഒരു ഫലമാണ് എന്നൊരു സൂചന ശാസ്ത്ര നിർദേശത്തില്‍ ഉണ്ട്. അതുകൊണ്ടു തന്നെ ഗൃഹമധ്യസൂത്രം തടസ്സപ്പെടാതെ വാതിലുകളും ജനലുകളും ക്രമീകരിച്ച് വേണ്ടവിധത്തിൽ ക്രമീകരിക്കുക എന്നുള്ളത് നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന വിഷയമാണ്.

Tags