നിങ്ങളുടെ കയ്യിൽ 'M ' ഉണ്ടോ ?

hand  M
hand  M

നിങ്ങളുടെ കൈവെള്ളയുടെ  നടുവിൽ രേഖകൾ കൂടിച്ചേർന്ന് M എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ അടയാളം ഉണ്ടെങ്കിൽ അത്തരം ആളുകൾ മറ്റുള്ളവരെക്കാൾ കൂടുതൽ അന്തർജ്ഞാനം ഉള്ളവരാണെന്നാണ് കണക്കാക്കുന്നത്. ഇടം കൈയിൽ M അടയാളമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. എന്നാൽ  ഇടംകൈ വശമായുള്ളവരാണെങ്കിൽ   വലതുകൈ പരിശോധിക്കാം. കൈവെള്ളയിലെ M അടയാളത്തിന്റെ കൂടുതൽ ഫലങ്ങൾ എന്താണെന്ന് നോക്കാം. 

നുണയെ വെറുക്കുന്നവർ

കൈവെള്ളയിൽ M അടയാളമുള്ളവർ പൊതുവേ നുണകളെയും പ്രവർത്തികളിൽ കൃത്രിമത്വം കാണിക്കുന്നതിനെയും വെറുക്കുന്നവരാണ്. മറ്റുള്ളവർ പറയുന്ന നുണകൾ പെട്ടെന്ന് തിരിച്ചറിയാനുള്ള കഴിവും ഇവർക്കുണ്ടാകും. അതിനാൽ ഇത്തരക്കാരെ കബളിപ്പിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. കാര്യങ്ങൾ മുൻകൂട്ടി അറിയാനുള്ള സിദ്ധി ഇവർക്കുണ്ട്. തുറന്ന് ഇടപെടുന്ന തരക്കായിരിക്കും ഇക്കൂട്ടർ. 

നേതൃത്വപാടവം 

ഏതു പ്രവർത്തനത്തിലും  മുന്നിട്ടു നിൽക്കാൻ താല്പര്യം ഉള്ളവരായിരിക്കും കൈകളിൽ M അടയാളമുള്ളവർ. എന്തു കാര്യത്തിലും മുൻകൈ എടുക്കാൻ ഇവർ മടി കാണിക്കാറില്ല. ഇതുകൊണ്ടുതന്നെ ഏതു മേഖലയിലും നേതൃത്വം വഹിക്കാനും സ്ഥിരോത്സാഹവും ക്ഷമയുംകൊണ്ട് കാര്യങ്ങൾ വിജയത്തിലേക്ക് എത്തിക്കാനും പ്രത്യേക കഴിവ് ഇക്കൂട്ടർക്കുണ്ട് . 

സാമർത്ഥ്യം 

സാമർത്ഥ്യം എന്നത് ഇക്കൂട്ടർക്ക് സഹജമാണ്. ചെറുപ്പകാലം മുതൽ തന്നെ കൃത്യമായി കാര്യങ്ങൾ നടത്തി എടുക്കാനുള്ള കഴിവ്  ഇവരിൽ പ്രകടമായിരിക്കും. ലക്ഷ്യം എത്തരത്തിൽ നേടിയെടുക്കണം എന്നതിനെപ്പറ്റി വ്യക്തമായ ധാരണയോടെയാവും ഇവരുടെ ഓരോ പ്രവർത്തനവും. ശരാശരി വ്യക്തികളെക്കാൾ കൂടുതൽ അറിവും ഇവർക്കുണ്ടാവും. 

ധൈര്യം 

പ്രതിസന്ധികളും തടസ്സങ്ങളും മൂലം പാതിവഴിയിൽവച്ച്  വലിയ ശ്രമങ്ങൾ പോലും ഉപേക്ഷിക്കുന്നവരാണ് അധികവും. എന്നാൽ കയ്യിൽ M അടയാളം ഉള്ളവർ ഇതിൽ നിന്നും വ്യത്യസ്തരായിരിക്കും. ധൈര്യമാണ് ഇവരുടെ വ്യക്തിത്വത്തിന്റെ മുഖമുദ്ര. ഭീരുത്വംകൊണ്ട് ഒരു അവസരവും പാഴാക്കിക്കളയാൻ ഇവർ മുതിരില്ല. ഏതു സാഹചര്യത്തെയും സധൈര്യം നേരിട്ട് മുൻപോട്ട് കുതിക്കുകതന്നെ ചെയ്യും. 

സർഗാത്മകത

വ്യവസ്ഥിതികളിൽ  ഒതുങ്ങിനിൽക്കാതെ വിശാല മനസ്സോടെ ചിന്തിക്കുന്ന ഇക്കൂട്ടർ സർഗ്ഗാത്മകമായ കഴിവുകളിലും വേറിട്ടുനിൽക്കുന്നവരാണ്. ശാസ്ത്രേതരവിഷയങ്ങളിലാവും ഇവർ പ്രധാനമായും ശോഭിക്കുക. മറ്റുള്ളവരുടെ പാത പിന്തുടരാതെ സ്വന്തം വഴി തിരിച്ചറിഞ്ഞ് അതിൽ വിജയം നേടാനുള്ള പ്രത്യേക പ്രാവീണ്യം ഇവർക്കുണ്ട്.

Tags