മരിച്ചവരുടെ സ്വർണാഭരണങ്ങൾ ധരിച്ചാൽ ദോഷമോ ? ഇത് അറിയൂ...
നമ്മുടെ പ്രിയ്യപ്പെട്ടവർ മരിച്ചാലും, അവരുടെ ഓർമ്മകൾ നിലനിർത്താൻ അവരുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പുസ്തകങ്ങൾ, ഫർണിച്ചറുകൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ പലരും സൂക്ഷിച്ച് വയ്ക്കാറുണ്ട്. സ്വർണാഭരണങ്ങളോ മറ്റോ ആണെങ്കിൽ അത് ഉപയോഗിക്കാറും ഉണ്ട്.
എന്നാൽ ഇങ്ങനെ മരിച്ചവരുടെ ആഭരണം ധരിക്കുന്നത് വഴി അനിഷ്ടം സംഭവിക്കുമെന്നൊരു ധാരണയും ചിലരുടെ മനസ്സിൽ കാണാം. എന്നാൽ ഇത്തരം വിശ്വാസങ്ങൾക്ക് യഥാർഥത്തിൽ ആധാരമൊന്നുമില്ല. സ്വർണം ഒരു ലോഹമാണ്. ഒരാളുടെ മരണം അതിന്റെ ഗുണത്തിൽ മാറ്റം വരുത്തുന്നില്ല. അതിനാൽ മരിച്ചവരുടെ സ്വർണാഭരണങ്ങൾ ധരിക്കുന്നത് തെറ്റോ ദോഷകരമോ അല്ല. സാധാരണ ആഭരണങ്ങളെ പോലെ തന്നെ ഇവയും ആർക്കും ധരിക്കാം.
tRootC1469263">ചിലർക്കു മാനസികമായ കാരണങ്ങളാൽ ആ ആഭരണം നേരിട്ട് ധരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അത്തരം അവസരങ്ങളിൽ അത് സൂക്ഷിച്ചു വയ്ക്കുകയോ അല്ലെങ്കിൽ മാറ്റി വാങ്ങുകയോ ഉരുക്കി പുതിയവ നിർമിക്കുകയോ ചെയ്യാം. ചുരുക്കത്തിൽ മരിച്ചവരുടെ സ്വർണാഭരണങ്ങൾ ധരിക്കുന്നത് തെറ്റല്ല. ശുദ്ധീകരിച്ച ശേഷം സാധാരണ ആഭരണങ്ങൾ പോലെതന്നെ അണിയാം. പല കുടുംബങ്ങളിലും അനേകം തലമുറകൾ കൈമാറി ആഭരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് രാജകുടുംബങ്ങളിലും മറ്റും. മുത്തശ്ശിയുടെയും മറ്റും ആഭരണങ്ങൾ ധരിക്കുന്നത് അഭി മാനമായാണ് പല കുടുംബക്കാരും കണക്കാക്കുന്നത്.
മനസ്സിന് ധൈര്യം കിട്ടാൻ വേണമെങ്കിൽ അത് ധരിക്കുന്നതിന് മുമ്പ് ശുദ്ധീകരണം നടത്തുന്നത് നല്ലതാണ്. ജ്വല്ലറിയിൽ ശുദ്ധീകരിച്ചാൽ ആഭരണം കൂടുതൽ വൃത്തിയായി തിളങ്ങും. ഏതാനും നിമിഷം സ്വർണം തീയിലിട്ടാൽ അതിൽ എന്തെങ്കിലും നെഗറ്റീവായി ഉണ്ടെങ്കിൽ അത് ഇല്ലാതാവുകയും ശുദ്ധമാവുകയും ചെയ്യും. അഗ്നിശുദ്ധി വരുത്തിയാൽ പിന്നെ അത് പുതിയ ആഭരണം പോലെ തന്നെയാണ്.
.jpg)


