മഹാലക്ഷ്മി വസിക്കുന്നിടം, ഭാഗ്യവും ഐശ്വര്യവും വരവേൽക്കുന്ന ശംഖ് ; ഭവനത്തിൽ ഇങ്ങനെ സൂക്ഷിച്ചാൽ ഇരട്ടി ഫലം
ഹൈന്ദവ പുരാണങ്ങളിൽ അതീവപ്രധാന സ്ഥാനമുള്ള ഒന്നാണ് ശംഖ്.സമ്പത്തിന്റെ ദേവതയും മഹാവിഷ്ണുവിന്റെ പത്നിയുമായ ലക്ഷ്മീദേവി ശംഖിൽ കുടിക്കൊള്ളുന്നുണ്ടെന്നാണ് വിശ്വാസം. ശ്രേഷ്ഠവും പരിപാവനവുമായ ശംഖിൽ നിന്നുമുയരുന്ന കമ്പനങ്ങൾക്കു പ്രതികൂലോർജത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് വിശ്വാസം.
tRootC1469263">പ്രധാനമായും രണ്ടു രീതികളിലാണ് ശംഖിന്റെ ഉപയോഗം. ആദ്യത്തേത് നാദത്തിനും രണ്ടാമത്തേത് ആരാധനയ്ക്കുമായുമാണ്. ക്ഷേത്രങ്ങളിൽ ശംഖ് മുഴങ്ങുന്നതോടെ അന്തരീക്ഷത്തിലെ നെഗറ്റീവ് ഊർജ്ജം മാറുകയും പോസിറ്റീവ് ഊർജ്ജം നിറയുകയും ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ദുഷ്ടശക്തികളെ അകറ്റി നിർത്താൻ ഇതിന് കഴിയുമെന്ന് വിശ്വാസമുണ്ട്.പൂജകൾ തുടങ്ങുന്നതിന് മുൻപും വിഗ്രഹത്തിന് മുന്നിൽ ദീപാരാധന നടക്കുമ്പോഴും ശംഖ് ഊതുന്നത് ഭഗവാന്റെ സാന്നിധ്യത്തെ ഉണർത്താനും ഭക്തരുടെ ശ്രദ്ധ ഭഗവാനിലേക്ക് കേന്ദ്രീകരിക്കാനും സഹായിക്കുന്നു.
ശംഖ് ഊതുമ്പോൾ ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾക്ക് അന്തരീക്ഷത്തിലെ ദോഷകരമായ ബാക്ടീരിയകളെയും അണുക്കളെയും നശിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നതും മറ്റൊരു വശം .

മിക്ക ഭവനങ്ങളിലും ശംഖുകൾ കാണുവാൻ കഴിയും. എന്നാൽ ഇവ സംരക്ഷിക്കുമ്പോൾ പാലിക്കേണ്ട രീതികൾ എന്തെന്നുള്ളതിൽ പലരും അജ്ഞരാണ്. ഭവനത്തിൽ ശംഖ് സൂക്ഷിക്കുമ്പോൾ കുടുംബാംഗങ്ങൾ ദിവസത്തിൽ രണ്ടു തവണ അതായതു അതിരാവിലെയും സന്ധ്യാനേരത്തും അതിനെ ആരാധിക്കുകയും ശംഖഭേരി മുഴക്കുകയും ചെയ്യണമെന്നാണ് പറയപ്പെടുന്നത്. വാസ്തുശാസ്ത്രപ്രകാരം യഥാർഥ പൂജാവിധികളോടെ ശംഖ് സംരക്ഷിക്കപ്പെടുകയാണെങ്കിൽ അത് ഭവനത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും ഉത്തമമാണ്.
ഒരിക്കലും ഒരെണ്ണം മാത്രമല്ലാതെ ഇരു ശംഖുകൾ പ്രത്യേകം പ്രത്യേകമായി ഗൃഹത്തിൽ കരുതാൻ ശ്രദ്ധിക്കേണ്ടതാണ്. ഊതാനുപയോഗിക്കുന്ന ശംഖിൽ ജലമോ മറ്റു പൂജാദ്രവ്യങ്ങളോ എടുക്കാതിരിക്കുക, കൂടാതെ, മഞ്ഞ നിറത്തിലുള്ള തുണിയിലാണ് പൂജാസമയങ്ങളിൽ ഇവ വെയ്‌ക്കേണ്ടത്. ആരാധനാവശ്യങ്ങൾക്കായി വാങ്ങുന്ന ശംഖിനെ ഗംഗാജലത്താൽ ശുദ്ധീകരിക്കുകയും പവിത്രമായ വെളുത്ത തുണിയിൽ പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.
പൂജാകർമങ്ങൾക്കായി ഉപയോഗിക്കുന്ന ശംഖ് നാദം മുഴക്കുന്നതിനായി ഉപയോഗിക്കുന്ന ശംഖിനു മുകളിലായി എപ്പോഴും ഉയർന്ന പ്രതലത്തിലായാണ് സൂക്ഷിക്കേണ്ടത്. ക്ഷേത്രത്തിലോ പൂജാമുറിയിലോ ഒരേ കാര്യത്തിന് ഇരു ശംഖുകൾ ഉപയോഗിക്കുന്നതു ഉചിതമായ കാര്യമല്ല. പൂജകളിൽ ശിവലിംഗത്തിനു മുകളിലായി ഒരിക്കലും ശംഖ് വെയ്ക്കരുത്. മാത്രമല്ല, ആരാധനാവേളകളിൽ ശിവ ഭഗവാനും സൂര്യദേവനും ശംഖിൽ ജലം അർപ്പിക്കുകയും അരുത്.

പ്രഭാസ എന്ന സമുദ്രത്തിലുള്ള ശംഖിനുള്ളിൽ വസിച്ചിരുന്ന അസുരനായിരുന്നു ശംഖാസുരൻ . ഒരിക്കൽ ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ് എന്നിവരുടെ ഗുരുവായിരുന്ന സാന്ദീപനി മഹർഷിയുടെ പുത്രനെ ശംഖാസുരൻ തട്ടിക്കൊണ്ടുപോയി. ഇതേത്തുടർന്ന് തൻ്റെ പുത്രനെ തൻ്റെ പക്കൽ എത്തിക്കണമെന്ന് സാന്ദീപനി മഹർഷി ശ്രീകൃഷ്ണനോട് ആവശ്യപ്പെട്ടു.
ഗുരുവിൻ്റെ കൽപ്പയോടെ ശ്രീകൃഷ്ണൻ ശംഖാസുരനെ വധിച്ച് ശംഖിനുള്ളിൽനിന്നു ഗുരുപുത്രനെ രക്ഷിച്ചു. ശംഖാസുരൻ വസിച്ചിരുന്ന ശംഖ് അങ്ങനെ ശ്രീകൃഷ്‌ണാ അവതാരമെടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ കയ്യിൽ എത്തിച്ചേർന്നു. കൃഷ്ണൻ ഓരോ തവണയും പാഞ്ചജന്യം മുഴക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത ശത്രുവിനു മേൽ മരണം നിഴൽ വിരിക്കുന്നു എന്നാണ് ഹൈന്ദവവിശ്വാസം.
വീട്ടിൽ ശംഖ് സൂക്ഷിക്കുന്നത് ഐശ്വര്യവും ഭാഗ്യവും നേടിത്തരുമെന്നാണ് ഐതീഹ്യം. കുടുംബത്തിലെ നെഗറ്റീവ് ഊർജത്തെ ശംഖിൽ നിന്ന് പ്രഹവിക്കുന്ന നാദം നശിപ്പിക്കും. ഹൈന്ദവ വിശ്വാസപ്രകാരം ലക്ഷ്മി ശംഖ് എന്ന് അറിയപ്പെടുന്ന വലംപിരി ശംഖാണ് വളരെ പവിത്രതയുള്ളത്. ഈ ശംഖിൽ ധനദേവതയായ മഹാലക്ഷ്മി വസിക്കുന്നു എന്ന് പുരാണ കഥകളിൽ പറയുന്നത്. ഇത് വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്.
തികഞ്ഞ ഭക്തിയോടെയും, ശുദ്ധിയോടെയും ഒരു സാളഗ്രാമം പോലെ വലംപിരി ശംഖ് നിത്യവും പൂജിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്നു. എന്നാൽ ക്ഷേത്രങ്ങളിലും പൂജയ്‌ക്കൊന്നും വലംപിരി ശംഖ് ഉപയോഗിക്കില്ല. ശംഖനാദത്തിനായി ഇടംപിരി ശംഖാണ് ക്ഷേത്രത്തിൽ ഉപയോഗിക്കുന്നത്.
.jpg)


