നിങ്ങളുടെ നെറ്റിയുടെ ഈ ഭാ​ഗത്ത് ആണോ മറുക് ? അറിയാം ആ രഹസ്യങ്ങൾ !

Is there a mole on this part of your forehead? Do you know those secrets?

 ഏവരുടേയും ശരീരത്തിൽ മറുകുകൾ കാണാറുണ്ട്. ഇവയ്ക്ക് പൊതുവെ വലിയ പ്രാധാന്യമൊന്നും ആരും നൽകാറില്ല.  എന്നാൽ ഈ മറുകുകൾക്ക് നമ്മുടെ ജീവിതവുമായി  വലിയ ബന്ധമുണ്ടെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. മറുകുകളുടെ സ്ഥാനമനുസരിച്ച് ഓരോ വ്യക്തിയുടെയും സവിശേഷതകൾ വ്യത്യസ്തമായിരിക്കും. നെറ്റിത്തടത്തിൽ മറുകുള്ളവരുടെ സവിശേഷതകൾ നോക്കാം .

tRootC1469263">

നെറ്റിയുടെ മധ്യഭാഗത്തുള്ള മറുകുള്ളവർക്കു  പ്രണയം നിറഞ്ഞ ജീവിതത്തെ സൂചിപ്പിക്കുന്നു. മറ്റുള്ളവരുടെ ഇഷ്ടം നേടിയെടുക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരിക്കും. 

നെറ്റിയുടെ വലതു ഭാഗത്ത് മറുകുള്ളവർ  ബുദ്ധിശാലികളും ഉന്നത വിദ്യാഭാസം കരസ്ഥമാക്കുന്നവരുമായിരിക്കും. പ്രശസ്തരും ധനവാന്മാരുമായിരിക്കും ഇക്കൂട്ടർ. ദൈവഭക്തരും സഹജീവികളെ സഹായിക്കുന്നവരുമായിരിക്കും.

നെറ്റിയുടെ ഇടതു ഭാഗത്ത് മറുകുള്ളവർ സ്വാർഥരായിരിക്കും.  മറ്റുള്ളവരോട് കരുണകാണിക്കാൻ മടിയുള്ളവരായിരിക്കും  . ഇക്കൂട്ടർക്ക്  സമൂഹത്തിൽ അംഗീകാരം  ലഭിക്കാൻ ബുദ്ധിമുട്ടാണ്.  

നെറ്റിയുടെ വശങ്ങളിൽ പുരികത്തിന് മുകളിലായ് മറുകുള്ളവർ യാത്രചെയ്യാൻ ഭാഗ്യമുള്ളവരാണ്. 

പുരികത്തിനു നടുവിൽ മറുകുള്ളവർ നേതൃഗുണമുള്ളവരും ധനാഢ്യരും പേരും പെരുമയുള്ളവരുമായിരിക്കും.

Tags