വീട്ടില്‍ സമ്പത്തും ഭാഗ്യം കൊണ്ടുവരും ഈ പൂവുകൾ...


മിക്കവരും കഠിനാധ്വാനം ചെയ്യുന്നു, എന്നാല്‍ ആഗ്രഹിച്ച ഫലം ലഭിക്കാതെ വരുന്നു. ആവര്‍ത്തിച്ചുള്ള പരിശ്രമങ്ങള്‍ക്ക് ശേഷവും, നിങ്ങളുടെ പ്രതീക്ഷകള്‍ക്കനുസൃതമായി ഫലങ്ങള്‍ വന്നില്ലെങ്കില്‍ അത് നിരാശാജനകമാണ്. എന്നാല്‍ ചില പൂവുകൾ വീടുകളിൽ സൂക്ഷിക്കുന്നതിലൂടെ സമ്പത്തും ഭാഗ്യവും വന്നുചേരുമെന്നാണ് വിശ്വാസം.
വാസ്തുശാസ്ത്ര സംബന്ധമായും, ആഗ്രഹസാഫല്യത്തിനുമായി പാരിജാതവും ജമന്തിയും വീടുകളിൽ വളർത്തുന്നു. ഈ രണ്ട് പൂവുകളും വളരുന്ന വീട്ടിൽ മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. ചില വിശേഷാൽ പൂജകളിൽ ഉപയോഗിക്കുന്ന പൂക്കളെ കുറിച്ച് വേദങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഓരോ പൂവിനും അതിന്റേതായ പ്രാധാന്യം ഉള്ളതിനാൽ അവ വീടുകളിൽ സൂക്ഷിക്കുന്നത് പല പ്രശ്നങ്ങൾക്കും പരിഹാരമാകുന്നതാണ്. ജമന്തിയും പാരിജാതവും വീടുകളിൽ സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാം.
വീടിന്റെ പരിസരത്ത് ജമന്തിചെടി പരിപാലിക്കുന്നത് കുടുംബത്തിന് സമാധാനവും സമൃദ്ധിയും ഉറപ്പ് നല്‍കും.
സ്‌നാന ജലത്തില്‍ അഞ്ച് പാരിജാത പുഷ്പങ്ങള്‍ കൂടി ഇട്ടാല്‍ നവഗ്രഹങ്ങളുടെ എല്ലാ ദോഷഫലങ്ങള്‍ക്കും ആശ്വാസം ലഭിക്കും.
ചൊവ്വാഴ്ച ദിവസം പാരിജാതത്തിന്റെ വേരുകളില്‍ ജലം അര്‍പ്പിക്കുകയും മഞ്ഞള്‍ തൂവുകയും ചെയ്യുന്നത് ജീവിതത്തില്‍ ഐശ്വര്യം പ്രദാനം ചെയ്യാന്‍ സഹായിക്കും.

ചൊവ്വാഴ്ച ദിവസം പുതിയതായി എടുത്ത ഒരു പാരിജാത പുഷ്പം ഒരു മഞ്ഞ പട്ടില്‍ കെട്ടി അലമാരിയിലോ പണപ്പെട്ടിയിലോ സൂക്ഷിച്ചാല്‍ സാമ്പത്തികമായി നേട്ടങ്ങള്‍ കൈവരിക്കാനാകും.
ലക്ഷ്മി ദേവിയെ ജമന്തിപ്പൂക്കള്‍ കൊണ്ട് ആരാധിക്കുകയും ദേവിയുടെ പാദങ്ങളില്‍ ജമന്തി പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുക. ഇത് ആത്മീയ അഭിലാഷങ്ങള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും നല്‍കും.
സ്‌നാന ജലത്തിൽ മൂന്ന് ജമന്തി പൂക്കള്‍ ഇട്ട് കുളിക്കുക. ഇങ്ങനെ തുടര്‍ച്ചയായി ഒമ്പത് ദിവസം സ്‌നാനം നടത്തുക. ഇത് വ്യാഴം ഗ്രഹം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കും.
ജമന്തിയും പാരിജാതവും വീട്ട് പരിസരത്ത് നടുന്നത് വളരെ ശുഭകരമാണ്. ഇത് കുടുംബത്തിലെ അംഗങ്ങളെ രോഗദുരിതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.
കൂടാതെ ജീവിതത്തില്‍ പല മികച്ച നേട്ടങ്ങള്‍ക്കും കാരണമാകുന്നു.
ചൊവ്വാഴ്ചകളില്‍ പരിജാത മരങ്ങളുടെ ചുവട്ടില്‍ ആരാധന നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ജലഗന്ധ പുഷ്പ ധൂപാരാധന നടത്തിയാല്‍ ശനി, ചൊവ്വ തുടങ്ങിയ ഗ്രഹസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമാകും.
ഗുരു പുഷ്യ മുഹൂര്‍ത്തത്തില്‍, കുറച്ച് പാരിജാത വേരുകള്‍ ശേഖരിച്ച് കുങ്കുമ ചെപ്പില്‍ അടച്ച് വയ്ക്കുക. ഈ ചെപ്പ് വീട്ടിലോ തൊഴിലിടത്തോ സൂക്ഷിക്കുക. ഇത് നിങ്ങളുടെ ഭാഗ്യത്തെ ബാധിക്കുന്ന ദൃഷ്ടി ദോഷത്തിന് പരിഹാരമാണ്.
പാരിജാതവും ജമന്തിപ്പൂവും ഉള്ളിടത്ത് മഹാവിഷ്ണു കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിനാല്‍, ഈ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പരിസരങ്ങളില്‍ നിഷേധാത്മകമായ ഊര്‍ജ്ജ പ്രഭാവങ്ങള്‍ ഇല്ലാതായി ഗുണാത്മകമായ പ്രഭാവം പരക്കുന്നു.