നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'L' ആണോ..? അറിയാം ഇക്കാര്യങ്ങൾ

frst letter l
frst letter l


അങ്ങേയറ്റം ആകർഷണശക്തിയുള്ള അക്ഷരമാണ് L. സ്നേഹപൂർവമായ, സ്വയം പ്രകാശിതമായ ഈ അക്ഷരം പൊതുസമ്മതം നേടിക്കൊടുക്കും. ജീവിതത്തിലെ ഗൗരവപ്രശ്നങ്ങളേക്കാൾ നിസാര കാര്യത്തിലായിരിക്കും ഇവർക്കു കൗതുകം കൂടുതൽ. സുരക്ഷിതവും വ്യക്തവുമായ ലക്ഷ്യബോധവുമുള്ളതാണ് ഈ അക്ഷരം. തന്ത്രശാലികളായിരിക്കും. മധുരമായി സംസാരിച്ച് ആരുടെ അടുക്കൽ നിന്നും കാര്യംസാധിക്കും. മറ്റുള്ളവരുടെ സഹകരണത്താൽ ജീവിതത്തിന്റെ ഉന്നതങ്ങളിലെത്തും. സ്വന്തം പാത സ്വയം കണ്ടുപിടിക്കാനുള്ള ശേഷി L-ൽ പേര് തുടങ്ങുന്നവർക്കുണ്ട്.

സ്വപ്നജീവികളാണ് ഇവർ. കുഞ്ഞു കാര്യങ്ങൾ പോലും മതിമറന്ന് ആഘോഷിക്കും. കാണാൻ ആകർഷണീയരായ ഇവർക്ക് ജീവിതത്തിൽ വലിയ ആഗ്രഹങ്ങളൊന്നുമുണ്ടാവില്ല. ആത്മാർഥ പ്രണയത്തിൽ വിശ്വസിക്കുന്നവരും, ആദർശവാദികളുമാണ്. ഇവരെ വിമർശിക്കുന്നത് ഇവർക്ക് സഹിക്കാൻ പറ്റില്ല. ആത്മാർത്ഥ സുഹൃത്തുക്കൾ ഇവർക്ക് തീരെ കുറവാണ്. ജീവിതത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും ഇവർ തയാറല്ല, അതുകൊണ്ട് തന്നെ ഇവരുടെ വിവാഹജീവിതം സംതൃപ്തകരമാവുകയില്ല. ശത്രുക്കളുടെ ആക്രമണം സ്ഥിരമായി ഉണ്ടാവും.

വലിയ പദ്ധതികൾ മുൻകൂട്ടി തയാറാക്കിയിരിക്കും. വിചാരിച്ചതുപോലെതന്നെ കാര്യങ്ങൾ ചെയ്തു തീർക്കുകയും ചെയ്യും. തൻകാര്യം കാണുന്നവരാണ്. ഹൃദ്യമായ പെരുമാറ്റത്താൽ ധനവാന്മാർ പണമിറക്കി സഹായിക്കുന്നതാണ്. കഴിവ് കുറവാണെങ്കിലും മറ്റുള്ളവരുടെ കഴിവുപയോഗിച്ച് മുന്നേറും. സുഖമായി ജീവിക്കണം അതാണ് ലക്ഷ്യം. ദൈവകടാക്ഷമുള്ള അക്ഷരമാണ്.

Tags