ഈ നാളുകൾ സാമ്പത്തിക ഇടപാടുകൾ നല്ലതല്ല ...


എന്നാൽ ചില ദിനങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തി വീഴും എന്ന വിശ്വാസം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്ര ദിനങ്ങളിൽ ധനം വാങ്ങുന്നതോ കൊടുക്കുന്നതോ നല്ലതല്ല എന്ന് ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറയുന്നു.
ഈ ദിനങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ ഐശ്വര്യക്ഷയത്തിനും സാമ്പത്തിക ഇടിവിനും കാരണമാകും. ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലും സന്ധ്യാനേരങ്ങളിലും ധനധാന്യാദികൾ കൈമാറ്റം ചെയ്യരുത്. സാഹചര്യമനുസരിച്ച് സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമമല്ലാത്ത ദിനങ്ങളിൽ പണം വായ്പ നല്‍കുകയോ, കടം വാങ്ങുകയോ ചെയ്യരുത്.
ഭാഗ്യവും ഐശ്വര്യവും നൽകുന്ന ദിനമാണ് വ്യാഴം. അതിനാൽ എല്ലാ വ്യാഴാഴ്ചകളിലും ചില ചിട്ടകൾ ശീലിച്ചു പോന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് അലട്ടുകയില്ല എന്നാണ് വിശ്വാസം. ധനസൗഭാഗ്യങ്ങളുടെ കാരകനായ വ്യാഴ ഗ്രഹത്തിന്റെ സ്വാധീനമുള്ള ദിനവുമായതിനാൽ ദാനധർമാദികൾക്ക് ഏറ്റവും പ്രാദാന്യമുള്ള ദിനമാണിത്. അതിൽ അന്നദാനമാണ് ശ്രേഷ്ഠം . ഈ ദിനത്തിലെ ദാനം സമ്പദ് വർധനയ്ക്ക് കാരണമാകുന്നു.

ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് വ്യാഴാഴ്ച. അതിനാൽ വ്യാഴാഴ്ച തോറും വിഷ്ണുക്ഷേത്രദർശനം നടത്തി നെയ്യ് , തുളസിമാല , മഞ്ഞപ്പൂക്കൾ എന്നിവ സമർപ്പിക്കുക. പേരിലും നാളിലും ഭാഗ്യസൂക്ത അർച്ചന കഴിക്കുന്നത് സൗഭാഗ്യം വർധിപ്പിക്കും . പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം ഭാഗ്യസൂക്ത മന്ത്രം ജപിക്കുന്നത് അത്യുത്തമം. വ്യാഴാഴ്ച ദിനത്തിൽ മഞ്ഞ വസ്ത്രം ധരിക്കുന്നതും ഭഗവാന് ഏറ്റവും പ്രിയങ്കരമായ തുളസിച്ചെടി നനയ്ക്കുന്നതും ഐശ്വര്യ വർധനയ്ക്കു കാരണമാകും. അന്നേദിവസം കഴിവതും സസ്യാഹാരം ശീലിക്കുക. ഭക്തിയോടെ വിഷ്ണു സഹസ്രനാമം ജപിക്കുന്നതും സത്‌ഫലം നൽകും.
വ്യാഴാഴ്ച തിരുപ്പതി ഭഗവാനെ പ്രാർഥിക്കുക. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് "ഓം നമോ വെങ്കടേശായ" എന്ന് 108 തവണ ജപിക്കുന്നത് ഉത്തമമാണ്. വെങ്കടേശ്വരഗായത്രി ജപവും ഉത്തമ ഫലം നൽകും.