‘ഫെങ്ങ്ഷുയി’ പ്രണയ സാക്ഷാത്കാരത്തിനും

‘ഫെങ്ങ്ഷുയി’ പ്രണയ സാക്ഷാത്കാരത്തിനും

ചൈനീസ് വാസ്തുശാസ്ത്രമാണ് ഫെങ്ഷൂയി. ഈ രംഗത്തെ വിദഗ്ദ്ധര്‍ ഫെങ്ഷുയിയെ ഒരു ശാസ്ത്രമായാണ് വിലയിരുത്തുന്നത് എന്നുള്ളത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. മനുഷ്യനെ ബാധിക്കുന്ന ഏതൊരു പ്രശ്‌നത്തിനും ഫെങ്ഷുയി പ്രകാരം പരിഹാരമുണ്ട്.

പ്രണയ സാക്ഷാത്കാരത്തിനും ഫെങ്ഷുയി പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്.

ചുവന്ന സീറോ ബള്‍ബ് വീടില്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ പ്രണയം സാക്ഷാത്ക്കരിക്കപ്പെടുമെന്നാണ് ഫെങ്ഷുയി പറയുന്നത്. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ കിടക്കുന്നതിന്റെ തെക്കുപടിഞ്ഞാണ് ഭാഗത്ത് സീറോ ബള്‍ബ് ദിവസവും മൂന്ന് മണിക്കൂര്‍ ഓണ്‍ ചെയ്തു വച്ചാല്‍ പ്രണയം സാക്ഷാത്കരിക്കപ്പെടും. വിവാഹം വൈകുന്നവര്‍ ഈ ബള്‍ബ് ദിവസം മുഴുവന്‍ പ്രകാശിപ്പിച്ചാല്‍ വിവാഹം നടക്കും.

ഡബിള്‍ ഹാപ്പിനെസ് സിംബല്‍ എന്ന ചിത്രം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ കിടക്കുന്ന ബെഡിന്റെ മുകള്‍ ഭാഗത്ത് ചുവരില്‍ ഒട്ടിച്ചുവച്ചാലും ഇതേ ഫലം ലഭിക്കും. ചിത്രം ഗൂഗളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം..

The post ‘ഫെങ്ങ്ഷുയി’ പ്രണയ സാക്ഷാത്കാരത്തിനും first appeared on Keralaonlinenews.

Tags