ദൃഢമായ ഒരു പ്രണയബന്ധം ആഗ്രഹിക്കുന്നുണ്ടോ; ഫെങ് ഷുയി പറഞ്ഞു തരും അതിനുള്ള വഴി..


പ്രണയമില്ലാതെ എന്ത് ജീവിതം അല്ലെ..ജീവിതത്തിൽ പ്രണയം ആഗ്രഹിക്കുന്ന, വിവാഹിതരായിട്ടും പ്രണയം ലഭിക്കാത്ത ആളുകൾക്ക് ചൈനീസ് ഫെങ്-ഷുയി പറഞ്ഞു തരും പരിഹാരം. ഹൃദയാകൃതിയുള്ള രൂപങ്ങൾ സമ്മാനിക്കുന്നത് പ്രണയത്തെ ഉത്തേജിപ്പിക്കുമെന്നാണ് ഫെങ്-ഷുയി പറയുന്നത്. സ്നേഹിക്കുന്നവർ പരസ്പ്പരം ഹൃദയാകൃതിയിലുള്ള പെൻഡന്റ് പരസ്പരം കൈമാറുന്നതും ചുവന്ന നിറമുള്ള ബൊക്കെ, റോസപ്പൂവ് ഇവ ഉപയോഗിക്കുന്നതും പ്രണയത്തെ ഉത്തേജിപ്പിക്കുമെന്നും ഫെങ്-ഷുയി പറയുന്നു.
സ്ഫടികങ്ങൾ
ഫെങ് ഷുയി പ്രകാരം പ്രണയം ആകർഷിക്കാൻ സ്ഫടികങ്ങൾ സഹായകരമാണ്. അതിനാൽ വീട് അലങ്കരിക്കുമ്പോൾ സ്ഫടികങ്ങൾ ഉപയോഗിക്കണം. സ്ഫടിക അലങ്കാരവിളക്ക് തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥാപിച്ച് രണ്ടുമണിക്കൂർ രാവിലെയും, ഉച്ചയ്ക്കും, വൈകുന്നേരവും കത്തിച്ചിടുന്നതും നല്ലതാണ്.
ചിത്രങ്ങൾ
സന്തോഷത്തോടെയിരിക്കുന്ന ദമ്പതികളുടെ ചിത്രങ്ങൾ വീട്ടിൽ വയ്ക്കുന്നത് പ്രണയം കൊണ്ട് വരാൻ സഹായിക്കും. പൂർണ്ണചന്ദ്രന്റെ (നല്ല തെളിച്ചത്തോടെ നില്‍ക്കുന്നത്) പടം കിടപ്പറയിൽ സ്ഥാപിക്കുന്നതും 7 കുതിരകളുടെ പടം തെക്ക് ഭിത്തിയിൽ സ്ഥാപിക്കുന്നതും നല്ലതാണ്.

കിടപ്പുമുറി
നിങ്ങളുടെ കിടപ്പുമുറി വൃത്തിയും വെടിപ്പുമുള്ളതാക്കി നിലനിർത്താൻ ശ്രദ്ധിക്കണം. ഇത് ജീവിതത്തിൽ പോസിറ്റിവ് എനർജി കൊണ്ട് വരികയും ജീവിതത്തിൽ പ്രണയം ഉണ്ടാകുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. അതുപോലെ നിങ്ങളുടെ കിടപ്പ് മുറിക്ക് എപ്പോഴും പിങ്ക്, വെള്ള, മഞ്ഞ പോലുള്ള വളരെ ലൈറ്റ് നിറങ്ങൾ കൊടുക്കണം.
ലവ് കോർണർ
വീട്ടിൽ ഒരു ലവ് കോർണർ ഉണ്ടാക്കുന്നത് ജീവിതത്തിൽ പ്രണയം ഉണ്ടാകാൻ സഹായിക്കും. ഇത് ഹാളിലോ, കിടപ്പ് മുറിയിലോ ഒരുക്കാവുന്നതാണ്. ഇവിടെ നന്നായി വെളിച്ചം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.
ചുവന്ന നിറം
ചുവപ്പ് ആവേശത്തിന്റെയും പറയപ്പെടുന്നത്. ഈ നിറം വീട്ടിൽ പ്രണയം കൊണ്ട് വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. തെക്ക് ഭാഗത്ത് ഒരു ചുവന്ന ബൾബ് ഇട്ട് പ്രകാശിപ്പിക്കുക.
ചെടികൾ
വീട്ടിൽ ചെടികൾ വെച്ച് പിടിപ്പിക്കുന്നത് ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ട് വരും. ഒപ്പം ഇത് പ്രണയം ആകർഷിക്കാൻ സഹായിക്കും.