ഈ നക്ഷത്രക്കാർക്ക് അനുകൂലമായ ഫലങ്ങളോ ?സമ്പൂർണ വാരഫലം അറിയാം

horoscope

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): മേടമാസം കഴിഞ്ഞ് ഇടവമാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും. സാമ്പത്തിക കാര്യങ്ങളിൽ ഭദ്രത കൈവരിക്കാൻ സാധിക്കും. വിനോദയാത്രയും മറ്റും സാധ്യമാകും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): ഈയാഴ്ച ഇടവക്കൂറുകാർക്ക് ജോലിരംഗത്തു വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. ബിസിനസുകാർക്ക് വരുമാനത്തിൽ വർധനയുണ്ടാകും. കുടുംബകാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): ഈയാഴ്ച മിഥുനക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. ഏറ്റെടുത്ത കാര്യങ്ങളെല്ലാം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി പ്രതീക്ഷിക്കാം.

horoscop

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും): കർക്കടകക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയിപ്പിക്കും. കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയം പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും): ചിങ്ങക്കൂറുകാർക്ക് ആഴ്ചയുടെ പകുതിക്കു ശേഷം കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. കുടുംബപരമായ കാര്യങ്ങളിൽ ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്തും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും): കന്നിക്കൂറുകാർക്ക് ഈയാഴ്ച വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ തടസ്സങ്ങളെ യെല്ലാം അതിജീവിക്കാൻ കഴിയും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): തുലാക്കൂറുകാർക്ക് ഈയാഴ്ച ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്.

horoscope

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും): വൃശ്ചികക്കൂറുകാർക്ക് പൊതുവേ ഗുണ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം. എങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ കരകയറാൻ കഴിയും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും): ധനുക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല സമയമാണ്.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും): മകരക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ചെലവു നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. വിവാഹം മുതലായ കാര്യങ്ങളിൽ തീരുമാനമുണ്ടാക്കാൻ കഴിയും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും): കുംഭക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം. കുടുംബകാര്യങ്ങളിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. പുതിയ വരുമാന മാർഗം കണ്ടെത്താൻ കഴിയും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും): മീനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ആഴ്ചയാണിത്. കുടുംബ കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ കഴിയും. കൂടുതൽ യാത്ര വേണ്ടിവരും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണപ്പെടും.

Tags