അത്യപൂർവ്വം : ആകാശത്ത് നിരനിരയായി ആറ് ഗ്രഹങ്ങള്‍ ; നഗ്ന നേത്രങ്ങ‍ള്‍ കൊണ്ട് കാണാം

Extremely rare: Six planets in a row in the sky; visible to the naked eye

ആകാശപ്രേമികൾ കാത്തിരിക്കുന്ന ആകാശക്കാഴ്ച സംഭവിക്കാൻ പോകുകയാണ്. ‘പ്ലാനറ്ററി പരേഡ്’ എന്ന് നാസ നൽകിയിരിക്കുന്ന അത്ഭുതത്തിന് പിന്നിൽ മറ്റൊന്നുമല്ല, ആറ് ഗ്രഹങ്ങ‍ളാണ് ഒന്നിനു പിന്നിൽ ഒന്നൊന്നായി ആകാശത്ത് അണിനിരക്കും. ഫെബ്രുവരി 28ന് ആണ് ഈ അപൂർവ ദൃശ്യം നഗ്ന നേത്രങ്ങ‍ള്‍ കൊണ്ട് കാണാനാകുന്നത്. സൂര്യാസ്തമയത്തിന് തൊട്ടു പിന്നാലെ ഈ അപൂർവ കാ‍ഴ്ച എല്ലാവർക്കും കാണാനാകും.

tRootC1469263">

മെർക്കുറി, വീനസ്, ജൂപ്പിറ്റർ, നെപ്റ്റ്യൂൺ, സാറ്റേർണ്‍, യുറാനസ് എന്നീ ഗ്രഹങ്ങളാണ് നിരനിരയായി പ്രത്യക്ഷപ്പെടുകയെന്ന് നാസ പറഞ്ഞു. ഫെബ്രുവരി മാസം മുഴുവൻ സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ഈ ഗ്രഹങ്ങൾ ദൃശ്യമാകുമെങ്കിലും മാസാവസാനത്തിൽ അവ വരിവരിയായി നിൽക്കുന്നത് നന്നായി ദൃശ്യമാകുമെന്ന് നാസ പറഞ്ഞു. അതേസമയം, ആറ് ഗ്രഹങ്ങളിൽ നാലെണ്ണം മാത്രമേ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയൂ എന്നത് മറ്റൊരു കാര്യമാണ്. യുറാനസും നെപ്റ്റ്യൂണും കാണണമെങ്കിൽ ബൈനോക്കുലറോ അല്ലെങ്കിൽ ദൂരദർശിനിയോ ആവശ്യമായി വരും.

ശുക്രൻ, ബുധൻ, ശനി, നെപ്റ്റ്യൂൺ എന്നീ ആറ് ഗ്രഹങ്ങളിൽ നാലെണ്ണം സൂര്യനോട് അടുത്തായിരിക്കും പ്രത്യക്ഷപ്പെടുന്നത്. സന്ധ്യാസമയത്ത് മാത്രമേ അവ കാണാൻ കഴിയൂ. ശുക്രനും ബുധനും ശേഷം ശനിയും നെപ്റ്റ്യൂണും പടിഞ്ഞാറൻ ചക്രവാളത്തിനടുത്തേക്ക് സഞ്ചരിക്കും. അതേസമയം, യുറാനസും വ്യാഴവും ആകാശത്ത് വളരെ ഉയർന്നതായി കാണപ്പെടും.

Tags