ക്ഷേത്രത്തിൽ പോകുന്നത് സ്വപ്നം കാണാറുണ്ടോ ? ഇതിന്റെ സൂചനയാണ്

Sree Mridanga Saileswari Temple
Sree Mridanga Saileswari Temple

ഉറക്കത്തിനിടയിൽ സ്വപ്നം കാണുന്നവരാണ് നമ്മളിൽ പലരും.ഭീതിപ്പെടുത്തുന്നതും സന്തോഷം തരുന്നതുമായ പല സ്വപ്നങ്ങളും  ഉറക്കത്തിൽ കടന്നു വരും .ചിലപ്പോൾ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തികളാവാം ,ചിലപ്പോൾ മൃഗങ്ങളോ മറ്റ് വസ്തുക്കളോ ആകാം . 
പുലര്‍ച്ചെ മൂന്നിനും ആറ് മണിയ്ക്കും കാണുന്ന സ്വപ്‌നങ്ങള്‍ ഒരു മാസത്തിനുള്ളിലും ഫലിയ്ക്കും. അതുകൊണ്ടാണ് പലരും പുലര്‍ച്ചെ കാണുന്ന സ്വപ്‌നങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നത്.

12-നും 3-നും ഇടയ്ക്ക് കാണുന്ന സ്വപ്‌നം ഫലിയ്ക്കാനുള്ള സമയം മൂന്ന് മാസമാണ്. ഇത്തരം സ്വപ്‌നങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ഫലവത്താകുമെന്നാണ് ഫലം. രാത്രി 9 മണിയ്ക്കും 12 മണിയ്ക്കും ഇടയില്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിയ്ക്കാനുള്ള സമയം ആറ് മാസമാണ്.

Sripadmanabhaswamy Temple

ആറ് മാസത്തിനുള്ളില്‍ ഈ സമയങ്ങളില്‍ കാണുന്ന സ്വപ്‌നം ഫലിയ്ക്കും എ്ന്നാണ് ശാസ്ത്രം.രാത്രി 9 മണിയ്ക്ക് മുന്‍പ് ഉറങ്ങുന്നവര്‍ നമുക്കിടയില്‍ കുറവല്ല. എന്നാല്‍ ഈ സമയത്ത് കാണുന്ന പല സ്വപ്‌നങ്ങളും നമ്മുടെ ഓര്‍മ്മയില്‍ ഉണ്ടാവില്ല. ഇത്തരത്തില്‍ 9 മണിയ്ക്ക് മുന്‍പ് കാണുന്ന സ്വപ്‌നങ്ങള്‍ 1 വര്‍ഷത്തിനകം ഫലിയ്ക്കും എന്നാണ് ശാസ്ത്രം.പലപ്പോഴും മാനസിക സംഘര്‍ഷം മനസ്സില്‍ വെച്ച് നമ്മള്‍ കാണുന്ന പല സ്വപ്‌നങ്ങളും ഫലിയ്ക്കുകയില്ല.

ക്ഷേത്രം പലരും സ്വപ്‌നത്തില്‍  സ്വപ്‌നം കാണാറുണ്ട്. എന്നാല്‍ ഇതിനു പിന്നിൽ പ്രധാനപ്പെട്ട ഒരു നിമിത്തമുണ്ട്. ക്ഷേത്രത്തിലേക്ക് പോകുന്നതായി സ്വപ്‌നം കാണുകയാണെങ്കില്‍ കാര്യങ്ങളെല്ലാം ഉത്തമം എന്നാണ് കാണിയ്ക്കുന്നത്.സ്വപ്‌നത്തില്‍ ക്ഷേത്രം അടഞ്ഞു കിടക്കുന്നതായി സ്വപ്‌നം കാണുകയാണെങ്കില്‍ പരാജയ ഭീതിയാണ് ഉണ്ടാവേണ്ടത്. കാര്യങ്ങളെല്ലാം പരാജയത്തിലേക്ക് പോകുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം.

പലപ്പോഴും നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങളെയാണ് സ്വപ്‌നങ്ങളായി നമ്മള്‍ കാണുന്നത്.എന്നാല്‍ ജ്യോതി ശാസ്ത്രരമായി പറഞ്ഞാല്‍ നമ്മള്‍ കാണുന്ന പല സ്വപ്‌നങ്ങളും ഫലിയ്ക്കാന്‍ സാധ്യത ഉള്ളതാണ്. 

Tags