ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിക്കുന്നത് എന്ത് കൊണ്ട് ? അറിയാം ...

vettila
vettila
കടപ്പാട് : Dr. P. B Rajesh

പുരാതന കാലം മുതൽക്കുതന്നെ ഭാരതത്തിൽ നടന്നുവന്നിരുന്ന വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. കൂടുതലായും വെറ്റിലമുറുക്കുന്നതിനാണ്‌ സാധാരണ ഉപയോഗിക്കുന്നതെങ്കിലും, ചിലതരം രോഗങ്ങൾക്കു പ്രതിരോധമരുന്നായും ഉപയോഗിക്കുന്നുണ്ട്.

താബൂലത്തിന്റെ അഗ്രത്തിൽ ലക്ഷ്മിയാണ് അതുകൊണ്ടാണ് അത് ഇറുത്ത് നെറ്റിയുടെ വലതുവശത്ത് വയ്ക്കുന്നത്. മധ്യഭാഗത്ത് സരസ്വതിയും ഞെട്ടിന്റെ ഭാഗത്ത് ജേഷ്ഠാ ഭഗവതിയുമാണ്.അതിനാൽ ഞെട്ടുകിള്ളി പുറകോട്ടു കളയുന്നു. വെറ്റിലയുടെ വലതുവശത്ത് പാർവതിയും ഇടതുവശത്ത് ഭൂമി ദേവിയും ആണ് .

വെറ്റിലയുടെ അകത്ത് വിഷ്ണുവും പുറത്ത് ചന്ദ്രനുമാണ് എല്ലാ വശങ്ങളിലും കാമദേവനും കോണുകളിൽ ശിവനും ബ്രഹ്മാവും ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും സ്ഥിതി ചെയ്യുന്നു. പാക്ക് വെറ്റിലയുടെ അകത്ത് വച്ച് വേണം ദക്ഷിണ സമർപ്പിക്കാൻ.താബൂല പ്രശ്നത്തിൽ വെറ്റിലയുടെ സംഖ്യ തൽക്കാലത്തെ ഗ്രഹസ്ഥിതിയുമായി ബന്ധിപ്പിച്ചാണ് ഫലങ്ങൾ പറയുന്നത്. ഒപ്പം വെറ്റിലയുടെ ലക്ഷണങ്ങളും നിമിത്തമായി എടുക്കുന്നു. 12 രാശിയുടെ ഫലങ്ങളും 12 വെറ്റിലയിലൂടെ മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും. 12ലധികം വെറ്റിലയാണ് താബൂല പ്രശ്നത്തിന് വയ്ക്കേണ്ടത്. സാധാരണയായി വെറ്റിലയോടൊപ്പം പാക്ക്, ധാന്യങ്ങൾ, പുഷ്പം, നാളികേരം ,ദക്ഷിണ എന്നിവ കൂടി നൽകണം ഇതിനെയെല്ലാം കൂടി കണക്കാക്കിയാണ് ഫലങ്ങൾ പറയുക.

Tags