ശാപങ്ങൾ ഏൽക്കാതിരിക്കണോ ? ഈ കാര്യങ്ങൾ ചെയ്താൽ മതി


ബലമില്ലാത്തവനെ, ബലമുളളവന്‍ ആക്രമിക്കുമ്പോള്‍ സ്വയം പ്രതികരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവന്റെ മനസ്സില്‍ തന്നെ അതിയായ ദുഃഖം ഉരുത്തിരിയുന്നു.ഇതിന്റെ ഫലമായി വേദനിക്കുന്ന മനസ്സുകളിൽ ചില വചനങ്ങൾ ഉരുവിടും ഇതാണ് ശാപങ്ങളായി മാറുന്നത് .കരുതിക്കൂട്ടിയോ മറ്റുള്ളവരുടെ പ്രേരണയാലോ ചെയ്തു കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ , മറ്റുള്ളവരെ ദ്രൊഹിക്കൽ ഇതൊക്കെയും ശാപങ്ങൾക്ക് കാരണമാകുന്നു .
സർപ്പ ശാപം, നാരീ ശാപം (സ്ത്രീ ശാപം),ബ്രാഹ്മണ ശാപം, കന്യകാ ശാപം ,പിതൃ ശാപം, മാതൃശാപം, ഗുരുശാപം തുടങ്ങി ശാപങ്ങൾ പല തരത്തിലുണ്ട്.എങ്കിലും സർപ്പ ശാപമാണ് കൂടുതൽ ഭീകരം .സർപ്പ ശാപം എന്നത് ,കുടുംബശ്രേയസ്സിന് ഒരിയ്ക്കല്‍ കാരണഭൂതരായിരുന്ന ഈ നാഗങ്ങളെ വേണ്ട രീതിയില്‍ ആചരിയ്ക്കാതെയും കാവുകള്‍ വെട്ടി തെളിച്ചും വീടുകള്‍ നിര്‍മ്മിയ്ക്കുമ്പോഴും, എന്തിന് സര്‍പ്പക്കാവിലെ കരിയില അടിച്ചു കൂട്ടി തീയിട്ടാല്‍ പോലും ഈ നാഗങ്ങള്‍ നശിയ്ക്കാനിടവരും.
ഭൂമിയുടെ അവകാശികളായ നാഗങ്ങള്ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്പ്പി ക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു.ഇത് വരും തലമുറകളിലേക്കും പടരുന്നു .ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം

നാഗക്ഷേത്രങ്ങളിലോ കാവുകളിലോ, സർപ്പ ബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സർപ്പ വിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമർപ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക തുടങ്ങിയവയൊക്കെ സർപ്പപ്രീതികരങ്ങളായ വഴിപാടുകളാണ്.രിക്കിന്‍ പൂവും , കൂവളത്തിലയും ചേർത്ത് കെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേർത്ത് കെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേർത്ത് കെട്ടിയ മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകൾക്കും നല്കിയാല്‍ നാഗശാപം ഒഴിവായി കിട്ടുമെന്നാണ് വിശ്വാസം
സഹജീവികളോട് കരുണയും സ്നേഹവും പ്രകടിപ്പിക്കുക, സ്വയം അറിഞ്ഞു ചെയ്യുന്ന തെറ്റുകൾ സ്വയം തിരുത്തുക ഈശ്വര ഭജനം തുടങ്ങിയവയൊക്കെ ഏത് തരത്തിലുള്ള ശാപത്തിനും പരിഹാരമാകും