ശംഖ് പുഷ്പം ശരിയായ രീതിയിൽ നട്ടാൽ സമ്പത്തും ഐശ്വര്യവും കൂടെ കാണും, മറിച്ചായാൽ ദോഷം ...!
കാഴ്ചയിൽ ഏറെ ഭംഗിയുള്ള ചെടിയാണ് ശംഖുപുഷ്പം. വാസ്തു ശാസ്ത്രത്തിലും ശംഖുപുഷ്പത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഇത് നടുന്നതിലൂടെ നിങ്ങൾക്ക് എല്ലായിടത്തുനിന്നും വിജയം ലഭിക്കാൻ തുടങ്ങും. സംസ്‌കൃതത്തിൽ ശംഖുപുഷ്പം ചെടിയെ വിഷ്ണുപ്രിയ, വിഷ്ണുകാന്ത, ഗിരികർണി, അശ്വഖുര എന്നെല്ലാം വിളിക്കുന്നു വിളിക്കുന്നു. ശംഖുപുഷ്പം രണ്ട് നിറങ്ങളിലുണ്ട്, വെള്ളയും നീലയും. നീല ശംഖുപുഷ്പം മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ടവതാണെന്നാണ് മതവിശ്വാസം. ഇത് വീട്ടിൽ നട്ടാൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. വാസ്തുപ്രകാരം ശംഖുപുഷ്പം വീട്ടിൽ വളർത്തിയാലുള്ള നേട്ടങ്ങളും അത് ഏത് ദിശയിലാണ് നടേണ്ടത് എന്നും നമുക്ക് നോക്കാം.
tRootC1469263">ഈ ദിശയിൽ ശംഖുപുഷ്പം നടുക
വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ കിഴക്ക്, വടക്ക്, വടക്ക് കിഴക്ക് ദിശകളിൽ ഈ ചെടി നടുന്നത് വളരെ ശുഭകരമാണെന്ന് കരുതുന്നു. ഈ ദിശ ദൈവദിശയായി കണക്കാക്കപ്പെടുന്നു. ഈ ദിശയിൽ ശംഖുപുഷ്പം ചെടി നടുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. പ്രധാന വാതിലിന്റെ വലതുവശത്ത് ഈ ചെടി നടുന്നതും വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ, അത് മംഗളകരമായ ഫലങ്ങൾ നൽകുകയും വീട്ടിൽ സന്തോഷം നിലനിൽക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ ചെടി ഒരിക്കലും പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് ദിശയിൽ നടരുത്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ വീട്ടിൽ ശംഖുപുഷ്പം ചെടി നടണം. വ്യാഴാഴ്ച മഹാവിഷ്ണുവിനുള്ളതാണ്. വെള്ളിയാഴ്ച ലക്ഷ്മീ ദേവിക്കും സമർപ്പിച്ചിരിക്കുന്നു. ഈ രണ്ട് ദിവസങ്ങളിൽ ഏതെങ്കിലും ഒന്നിൽ ശുഖുപുഷ്പം ചെടി നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. വെള്ളിയാഴ്ച ഈ ചെടി നടുന്നതിലൂടെ ലക്ഷ്മീദേവി വീട്ടിൽ എത്തുന്നു. വ്യാഴാഴ്ച ഈ ചെടി നടുന്നതിലൂടെ മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങളിൽ നിലനിൽക്കും.
ഗുണങ്ങൾ
വാസ്തു ശാസ്ത്ര പ്രകാരം ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിച്ചാൽ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇല്ലാതാകും. ഈ നീല ശംഖുപുഷ്പം ചെടി സമ്പത്തിനെ ആകർഷിക്കുന്നു. വാസ്തു പ്രകാരം ഈ ചെടി നടുന്നതിലൂടെ വീട്ടിൽ പോസിറ്റീവ് എനർജി പ്രസരിക്കുന്നു. അതിലൂടെ ഒരു വ്യക്തി ജീവിതത്തിൽ വിജയം നേടുന്നു. മോശം കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിന്ന് അകലാൻ തുടങ്ങുന്നു.
ശനിയാഴ്ച ശനി ദേവന് ശുഖുപുഷ്പം അർപ്പിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ശനിദേവനെ സന്തോഷിപ്പിക്കുന്നു. ഇങ്ങനെ ചെയ്താൽ ഏഴരശനിയുടെ ദോഷഫലങ്ങളിൽ നിന്ന് മുക്തി നേടാം.
വിഷ്ണുപ്രിയയായതിനാൽ കൃഷ്ണകാന്ത അതായത് നീല ശംഖുപുഷ്പം ധനലക്ഷ്മിയെ ആകർഷിക്കുന്നു എന്ന് വിശ്വാസിക്കപ്പെടുന്നു. ഈ ചെടി നട്ടുപിടിപ്പിക്കുന്ന വീട്ടിൽ ലക്ഷ്മി ദേവി താമസിക്കുന്നു. നിങ്ങൾ ധനികനാകാൻ നടത്തുന്ന കഠിനാധ്വാനം വിജയിക്കുന്നു.
.jpg)


