പൂച്ച വീട്ടിൽ വന്നു കയറുന്നത് ഭാഗ്യം കൊണ്ടുവരുമോ ?

Does a cat coming into the house bring good luck?

പല സംസ്കാരങ്ങളിലും പരിശുദ്ധമായ സ്ഥലങ്ങളുടെ കാവൽക്കാരായാണ് പൂച്ചകളെ കരുതി പോരുന്നത്. അതിനാൽ അവയിലൊന്ന് നിങ്ങളുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി വന്നുചേർന്നാൽ അവിടെ ആധ്യാത്മിക ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. സുരക്ഷിത സ്ഥാനമായതുകൊണ്ടാണ് പൂച്ച അവിടം തിരഞ്ഞെടുത്തിരിക്കുന്നത്.

 പൂച്ചകളെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളും ശകുനങ്ങളും പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട്. ചിലർ പൂച്ച വഴി മുറിച്ച് കടക്കുന്നത് അനിഷ്ടസൂചനയായി കണക്കാക്കുമ്പോൾ,മറ്റു ചിലർ വീട്ടിലേക്ക് പൂച്ച എത്തുന്നത് നല്ല ലക്ഷണമായിയാണ് കണക്കാക്കപ്പെടുന്നത്. പൂച്ചയുടെ സാന്നിധ്യം ഭാഗ്യവും സമാധാനവും വീട്ടിലേക്കെത്തിക്കുമെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള ധാരണകൾക്ക് പിന്നിൽ വ്യത്യസ്തമായ വ്യാഖ്യാനങ്ങളും കാരണങ്ങളും ഉണ്ട്, അവയെ കുറിച്ച് അറിയാം.

വീട് സംരക്ഷിക്കപ്പെടുന്നു

പല സംസ്കാരങ്ങളിലും പരിശുദ്ധമായ സ്ഥലങ്ങളുടെ കാവൽക്കാരായാണ് പൂച്ചകളെ കരുതി പോരുന്നത്. അതിനാൽ അവയിലൊന്ന് നിങ്ങളുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി വന്നുചേർന്നാൽ അവിടെ ആധ്യാത്മിക ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. സുരക്ഷിത സ്ഥാനമായതുകൊണ്ടാണ് പൂച്ച അവിടം തിരഞ്ഞെടുത്തിരിക്കുന്നത്.

Does a cat coming into the house bring good luck?

പോസിറ്റീവ് എനർജി

വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയുന്നതിന്റെ ലക്ഷണമാണ് പൂച്ചകൾ വന്നു കയറുന്നത്. ആത്മീയമായ പിന്തുണ നിങ്ങൾക്ക് ആവശ്യമായിരിക്കുന്ന സമയത്താവും അവ സാന്നിധ്യം അറിയിക്കുന്നത്. ഇതിലൂടെ മനോവിഷമതകൾ മറികടന്ന് കുടുംബാന്തരീക്ഷത്തിൽ പുത്തനുണർവ് ഉണ്ടാകും. നെഗറ്റീവ് എനർജിയെ അകറ്റി നിർത്താനും ഐക്യം കൊണ്ടുവരാനും ഇവയുടെ സാന്നിധ്യത്തിന് സാധിക്കും.

ശാന്തതയും സമാധാനവും

പൂച്ചകൾ സമാധാനത്തിന്റെ പ്രതീകം കൂടിയാണ്. മാനസിക സംഘർഷങ്ങൾക്ക് അയവ് വരുമെന്നും കുടുംബാംഗങ്ങൾക്ക് ശാന്തിയും സമാധാനവും കൈവരുമെന്നും ഇവയുടെ സാന്നിധ്യത്തിലൂടെ മനസ്സിലാക്കാം.

ആത്മീയ തലത്തിലുള്ള സംരക്ഷണം

ദുഷ്ട ശക്തികളെ അകറ്റിനിർത്താൻ പ്രത്യേക കഴിവുള്ള ജീവികളാണ് പൂച്ചകൾ. അതിനാൽ വീട്ടിലേയ്ക്ക് വന്നു കയറുന്ന പൂച്ചകൾ അത്തരം ശക്തികളിൽ നിന്നും ഒരു കവചം പോലെ നിങ്ങളെയും കുടുംബത്തെയും സംരക്ഷിച്ചു നിർത്തും.

സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നു

സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നവയാണ് പൂച്ചകൾ. അതിനാൽ കെട്ടുപാടുകളിൽ നിന്നോ ബുദ്ധിമുട്ടുകളിൽ നിന്നോ പുറത്തുവരാൻ കുടുംബത്തിനോ കുടുംബാംഗങ്ങൾക്കോ സാധിക്കുമെന്നതിന്റെ സൂചനയായും ഇവയുടെ സാന്നിധ്യത്തെ കണക്കാക്കാം.

ജീവിതത്തിനും പ്രവർത്തികൾക്കും പുത്തൻ ഉണർവ്

അലസതയോടെ ഏറെ നേരം കിടക്കുന്നവയാണെങ്കിലും പൂച്ചകൾ ഉറക്കമുണർന്നു കഴിഞ്ഞാൽ എപ്പോഴും ഊർജ്ജസ്വലരായിരിക്കും. സമാനമായ രീതിയിൽ നിങ്ങളുടെ ജീവിതത്തിലും മാറ്റങ്ങൾ വരുകയും ഊർജ്ജസ്വലത നിറയുകയും ചെയ്യുമെന്ന് പൂച്ചകളുടെ വരവിലൂടെ മനസ്സിലാക്കാം. കാലങ്ങളായി ചെയ്യാൻ മടിച്ചിരുന്ന പല കാര്യങ്ങളിലേയ്ക്കും ഇറങ്ങാനുള്ള മനോബലം നിങ്ങൾക്ക് കൈവരും.

Tags