ശുഭഫലങ്ങൾ ലഭിക്കാൻ കലണ്ടർ എവിടെ തൂക്കാം ? ഈ ദിശകളിലായാൽ ഇരട്ടിനേട്ടം

Where to hang the calendar to get good results? Doubly in these directions
Where to hang the calendar to get good results? Doubly in these directions

പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രധാന  ചടങ്ങാണ് ഓരോ വീട്ടിലെയും കലണ്ടർ മാറ്റുന്നത് .സമയത്തെയും കാലത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ് കലണ്ടർ.പൊതുവെ നാം പഴയ കലണ്ടർ ഇട്ടിരുന്ന സ്ഥലത്തു തന്നെയാണ് പുതിയ കലണ്ടറും തൂക്കുക. 

അതിനാൽ ഇത് സ്ഥാപിക്കുന്ന ദിക്കനുസരിച്ചു ഫലങ്ങളും വ്യത്യസ്തമായിരിക്കും. കിഴക്കു ഭാഗത്തേക്ക് കലണ്ടർ സ്ഥാപിക്കുന്നത് ശുഭഫലങ്ങൾ പ്രധാനം ചെയ്യും. വളർച്ചയെയും വിജയത്തെയും കുറിക്കുന്ന ഭാഗമാണിത്. സൂര്യോദയ ചിത്രം ആലേഖനം ചെയ്ത കലണ്ടർ ആണെങ്കിൽ ഭാഗ്യം ഇരട്ടിക്കുമെന്നാണ് വിശ്വാസം. വീടുകളിലേക്ക് പ്രവഹിക്കുന്ന പോസിറ്റീവ് ഊർജത്തെ തടസ്സപ്പെടുത്തുന്നതിനാൽ പ്രധാന വാതിലിൽ നിന്ന് കാണത്തക്കരീതിയിൽ ഒരിക്കലും കലണ്ടർ സ്ഥാപിക്കരുത്. 

കുബേരന്റെ ദിക്കാണ് വടക്കുഭാഗം. വടക്കുഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന കലണ്ടറിനു സമീപത്തായി പച്ച നിറത്തിലുള്ള ചിത്രങ്ങളോ വെള്ളചാട്ടമോ വിവാഹചിത്രമോ വയ്ക്കുന്നത് നല്ലഫലങ്ങൾ നൽകും. ഊർജത്തിന്റെ സ്വാഭാവിക പ്രസരണമുള്ള ഭാഗമാണ് പടിഞ്ഞാറ് . ബിസിനസ് സംബന്ധമായ ഉയർച്ചക്ക് പടിഞ്ഞാറ് ഭാഗത്ത് കലണ്ടർ തൂക്കുന്നത് ഉത്തമമാണ്. അഭിവൃദ്ധിക്കായി വ്യാപാരസ്ഥാപങ്ങളിൽ പടിഞ്ഞാറു ദിശയിലേക്കു വേണം കലണ്ടർ സ്ഥാപിക്കാൻ. പഴയ കലണ്ടറിനു മുകളിലായി ഒരിക്കലും പുതില കലണ്ടർ തൂക്കരുത്. ഇത് ധന നഷ്ടത്തിനു കാരണമാകും.

തെക്കു ഭാഗത്ത് കലണ്ടർ തൂക്കുന്നതു ദൗർഭാഗ്യമാണെന്നാണ് പറയുന്നത്. ധനാഗമനത്തിനു തടസ്സം സൃഷ്ടിക്കും, കൂടാതെ ഗൃഹനാഥനെ പലരീതിയിലുള്ള രോഗങ്ങൾ അലട്ടിക്കൊണ്ടിരിക്കും. പൊതുവെ പറഞ്ഞാൽ തെക്കുഭാഗം ഒഴിച്ച് ബാക്കി ദിശകളിൽ കലണ്ടർ സ്ഥാപിക്കാവുന്നതാണ്. ഓരോ ഭാഗത്തിനും ഓരോ ഫലങ്ങളാണെന്നേയുള്ളു.

വീടുകളിലേക്ക് വരുന്ന പോസിറ്റീവ് ഊർജത്തെ തടസ്സപ്പെടുത്തുന്നതിനാൽ പ്രധാന വാതിലിൽ നിന്ന് കാണത്തക്കരീതിയിൽ ഒരിക്കലും കലണ്ടർ സ്ഥാപിക്കരുത്. ഭിത്തിയിൽ തൂക്കുന്നതാണ് നല്ലത്. കതകിനു പുറകിലായോ ജനൽപ്പടിയിലോ കലണ്ടർ സ്ഥാപിക്കുന്നതും ഒഴിവാക്കാം.  കതകിനു പിന്നിലായി കലണ്ടർ തൂക്കിയാൽ ആയുസ്സിനു ദോഷമുണ്ടാകുമെന്നാണ് വിശ്വാസം.  കലണ്ടറിൽ ക്രൂരമൃഗങ്ങൾ, ദുഃഖചിത്രങ്ങൾ എന്നിവയൊന്നും പാടില്ല. ഇത് നെഗറ്റീവ് ഊർജത്തിന് കാരണമാകും. 

Tags