സ്‌നാനത്തിനുമുണ്ട് നല്ല മുഹൂർത്തം !


കുളി എന്നത് നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. കുളിക്കാന്‍ നല്ല മുഹൂര്‍ത്തമുണ്ടോ എന്ന് ആളുകള്‍ ചിലപ്പോള്‍ തമാശയായി ചോദിക്കാറുണ്ട്. അതുപോലെ മുതിര്‍ന്ന തലമുറയിലെ ആളുകള്‍ പറയുന്നതനുസരിച്ച്, കുളിക്കുന്ന സമയത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ്. അതേ, അത് ശരിയാണ്.. കുളിക്കുന്നതിനും മറ്റും പരമ്പരാഗത വൈദ്യശാസ്ത്രമായ ആയുര്‍വേദത്തിലും ജ്യോതിഷത്തിനും (Astrology and Bathing Time) വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. സ്വയം ശുദ്ധിയാകുന്നതിനുള്ള സമയത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ സൂര്യോദയവും സൂര്യാസ്തമയവുമാണ്.
ജോലിസമയവും, തിരക്കും അങ്ങനെ പല കാര്യങ്ങള്‍ക്കൊണ്ട് ഇന്നത്തെ കാലത്ത് പലരും പലസമയങ്ങളിലാണ് കുളിക്കുന്നത്. എന്നാല്‍ അതി ശരിയല്ല. ആയുര്‍വേദ ആചാര്യന്മാര്‍ പറയുന്നതനുസരിച്ച്, സൂര്യോദയത്തിന് മുമ്പുള്ള മണിക്കൂറുകളും സൂര്യാസ്തമയത്തിന് മുമ്പുള്ള ഏതാനും സമയങ്ങളുമാണ് കുളിക്കുന്നതിന് ഏറ്റവും അനുയോജ്യമായത്. യഥാവിധിപ്രകാരം എണ്ണയും മറ്റും തേച്ചുള്ള കുളിയും മറ്റ് ആചാരാനുഷ്ഠാനങ്ങളും അുയോജ്യമായ സമയങ്ങളില്‍ അനുഷ്ഠിക്കുമ്പോള്‍ മനസ്സിനും ശരീരത്തിനും നവോന്മേഷം ലഭിക്കും.
സംസ്‌കൃതത്തില്‍ എഴുത്തപ്പെട്ടിട്ടുള്ള ധര്‍മ്മശാസ്ത്രത്തില്‍ സ്‌നാനം ചെയ്യുന്നത് സംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട് വ്യത്യസ്ത യാമങ്ങള്‍ (സമയങ്ങളില്‍) കുളിക്കുന്നതിനെ വ്യത്യസ്ത നാമങ്ങളിലൂടെ വിശേഷിപ്പിച്ചിരിക്കുന്നു. പ്രധാനമായും നാലുരീതിയിലാണ് സ്‌നാനസമയങ്ങളെ തിരിച്ചിരിക്കുന്നത് മുനിസ്‌നാനം, ദേവസ്‌നാനം, മനുഷ്യസ്‌നാനം, രാക്ഷസിയസ്‌നാനം എന്നിങ്ങനെയാണ് അതിനെ തിരിച്ചിരിക്കുന്നത്. ഓരോ സമയത്തുമുള്ള സ്‌നാനങ്ങളെക്കുറിച്ചും അവയുടെ ഫലങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ അറിയാം:

മുനിസ്‌നാനം
അതിപുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ കുളിക്കുന്നതിനെ മുനിസ്‌നാനം അല്ലെങ്കില്‍ സന്യാസിമാരുടെ ശുദ്ധിക്രിയ എന്ന് വിളിക്കുന്നു. സ്വയം ശുദ്ധിയാകുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമായി ഇത് കണക്കാക്കപ്പെടുന്നു. ഈ സമയത്തെ സ്‌നാനത്തിലൂടെ ആനന്ദം, നല്ല ആരോഗ്യം, രോഗങ്ങളില്‍ നിന്നുള്ള പ്രതിരോധം, മൂര്‍ച്ചയുള്ള ബുദ്ധി, ഏകാഗ്രത എന്നി ഗുണങ്ങള്‍ നിങ്ങളില്‍ വന്നുചേരാന്‍ പ്രാപ്തരാക്കുന്നു.
ദേവസ്‌നാനം
പുലര്‍ച്ചെ 5 മണിക്കും 6 മണിക്കും ഇടയില്‍ ശരീരം ശുദ്ധിയാക്കുന്നതിനെ ദേവസ്‌നാനം അഥവാ ഈശ്വരന്മാരുടെ ശുദ്ധിക്രിയ എന്ന് പറയുന്നു. ദേവസ്‌നാനത്തിലൂടെ പ്രശസ്തി, സമൃദ്ധി, മന:സമാധാനം, സുഖപ്രദമായ ജീവിതം, ഭാഗ്യം എന്നിവയാല്‍ നിങ്ങള്‍ അനുഗ്രഹിതരാക്കും. കൂടാതെ ഈ സമയത്തെ സ്‌നാനം നവോന്മേഷവും പകരുന്നതാണ്.
മനുഷ്യസ്‌നാനം
മനുഷ്യസ്‌നാനം എന്നത് മനുഷ്യരുടെ കുളിയാണ്. രാവിലെ ആറ് മണിക്കും എട്ട് മണിക്കും ഇടയിലുള്ള സ്‌നാനമാണിത്. ഈ സമയങ്ങളില്‍ ശരീരം ശുദ്ധി ചെയ്യുന്ന ആളുകളെ ഭാഗ്യവും ഐശ്വര്യവും സന്തോഷവും കാത്തിരിക്കുന്നുവെന്ന് ധര്‍മ്മശാസ്ത്രം പറയുന്നു.
രാക്ഷസിയസ്‌നാനം
കഴിയുന്നതും രാവിലെ 8 മണിക്ക് ശേഷം കുളിക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് രാവിലെ 8 മണിക്ക് മുമ്പ് സ്വയം ശുദ്ധിയാകാന്‍ കഴിയുന്നില്ലെങ്കില്‍, സൂര്യാസ്തമയത്തിന് തൊട്ടുമുമ്പുള്ള സമയങ്ങളില്‍ ചെയ്യുക. ധര്‍മ്മശാസ്ത്രമനുസരിച്ച് രാവിലെ 8 മണിക്ക് ശേഷം വൈകുന്നേരതിനുമുമ്പുള്ള കുളിയതാണ് രാക്ഷസീയ സ്‌നാനം. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും ധനനഷ്ടത്തിനും ദാരിദ്ര്യത്തിനും കാരണമാകുന്നു.