ആൽമരത്തെ പ്രദക്ഷിണം ചെയ്യാറുണ്ടോ ? എങ്കിൽ ഇതറിയൂ ....

aal
aal

ക്ഷേത്രദർശനം നടത്തുന്നവർ ആൽമരത്തെയും പ്രദക്ഷിണം ചെയ്യണമെന്ന് പറയാറുണ്ട്. അതിന് ഒരു കാരണവും ഉണ്ട്. പഞ്ചാമൃതത്തിന്റെ മഹാഗുണങ്ങളാണ് ദേവവൃക്ഷമായ ആൽമരത്തിനെ പ്രദക്ഷിണംവയ്ക്കുന്നവർക്ക് ലഭ്യമാകുന്നതെന്ന് ആചാര്യൻമാർ പറഞ്ഞിട്ടുണ്ട്. അപൂര്‍വ്വ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഈ പുണ്യവൃക്ഷത്തെ വലം വച്ചാൽ പല രോഗങ്ങൾക്കും ആശ്വാസം ലഭിക്കുമത്രേ.

ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ത്രിമൂർത്തീ സാന്നിധ്യം നിറഞ്ഞ വൃക്ഷമാണ് ആൽമരം. വൃക്ഷ ചുവട്ടിൽ ബ്രഹ്‌മാവും മധ്യത്തിൽ വിഷ്ണുവും മുകളിൽ  ശിവനും വസിക്കുന്നു എന്നാണ് സങ്കൽപ്പം. കൂടാതെ ഓരോ ആൽമരച്ചോട്ടിലും ഗണപതി ഭഗവൻകുടികൊള്ളുന്നുവെന്നും വിശ്വാസമുണ്ട് .

ഇത്രയധികം സവിശേഷതകൾ നിറഞ്ഞ ആൽമരത്തെ പ്രദക്ഷിണം വയ്ക്കുന്നതിലൂടെ സർവൈശ്വര്യ ലബ്ധി , ത്രിമൂർത്തീ അനുഗ്രഹം , ശനി ദോഷ ശാന്തി , ദാമ്പത്യ ഭദ്രത എന്നിവയാണ് ഫലം.  കുറഞ്ഞത്  7  തവണ പ്രദക്ഷിണം  വയ്ക്കുന്നതാണ് ഉത്തമം . 21 തവണ പ്രദക്ഷിണം വയ്ക്കുന്നത്  ആഗ്രഹപൂർത്തീകരണത്തിന് ഉത്തമമത്രേ. ആൽമരപ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ജപിക്കുന്നത് അതീവ ഗുണകരമാണ്.

'മൂലതോ ബ്രഹ്മരൂപായ

മധ്യതോ വിഷ്ണു രൂപിണേ

അഗ്രതോ ശിവ രൂപായ

വൃക്ഷ രാജായതേ നമോ നമഃ'

സാധാരണയായി പ്രഭാതത്തിലാണ് ആൽമരപ്രദക്ഷിണം നടത്തുക, ഉച്ചക്ക് ശേഷം പ്രദക്ഷിണം പതിവില്ല . ശനിദശാകാലം, കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി  എന്നീ ശനി അനുകൂലമല്ലാത്ത കാലയളവിൽ   ശനിയാഴ്ച തോറും പ്രദക്ഷിണം വയ്ക്കുന്നത്  ദോഷപരിഹാരമാണ് . എല്ലാമാസത്തിലെയും അമാവാസി ദിനങ്ങളിലെ ആൽമര പ്രദക്ഷിണം അതീവ ഫലദായകമാണ്.

Tags