ബർണാഡ്‌സ് സ്റ്റാറിനെ ചുറ്റി ഒരു കുഞ്ഞൻഗ്രഹം;കണ്ടെത്തലുമായി ശാസ്ത്രലോകം
Oct 4, 2024, 22:02 IST


സൂര്യന്റെ അയല്‍കാരനായ 'ബര്‍ണാഡ്സ് സ്റ്റാര്‍' എന്ന നക്ഷത്രത്തെ ചുറ്റുന്ന ഒരു കുഞ്ഞന്‍ഗ്രഹത്തെ കണ്ടെത്തി. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നത് അപൂര്‍വസംഭവമായതിനാല്‍ 'ബര്‍ണാഡ് ബി' എന്ന് പേരിട്ടിരിക്കുന്ന അയല്‍ക്കാരനെ കണ്ടെത്തിയതില്‍ സന്തോഷത്തിലാണ് ശാസ്ത്രലോകം.
ചിലിയന്‍ മരുഭൂമിയിലുള്ള ഭീമന്‍ ദൂരദര്‍ശിനിയാണ് ഇവനെ കണ്ടെത്തിയത്. ഭൂമിയെക്കാള്‍ ചെറുതാണ് ബര്‍ണാഡ് ബി. ബര്‍ണാഡ്സ് നക്ഷത്രത്തോട് ഏറെ അടുത്തുനില്‍ക്കുന്ന തിളച്ചുമറിയുന്ന ഈ ഗ്രഹത്തില്‍ ജീവന് നിലനില്‍ക്കാനാകില്ല. ഭൂമിയിലെ മൂന്നുദിവസമാണ് അവിടത്തെ ഒരുവര്‍ഷം.