മുഖലക്ഷണങ്ങള്‍ പറയും നിങ്ങളെക്കുറിച്ചെല്ലാം..

astrology,facecut
astrology,facecut
പ്രായോഗികമായി ചിന്തിക്കുന്നവരും ആസൂത്രിതമായി പ്രവർത്തിക്കുന്നവരും അത്യധ്വാനികളുമായിരിക്കും ഇത്തരക്കാർ. സ്വന്തം ശരീരത്തെ കൂടുതൽ സ്നേഹിക്കുക എന്നൊരു ചിന്ത ഇവർക്കുള്ളതുകൊണ്ടു തന്നെ ഇത്തരക്കാരുടെ കുടുംബബന്ധങ്ങൾ എപ്പോഴും പ്രശ്നങ്ങൾ നിറഞ്ഞതാകാനാണു സാധ്യത.

വ്യത്യസ്തമായ ആകൃതിയാണ് നമ്മളിൽ പലരുടെയും മുഖത്തിനുള്ളത്. വൃത്താകൃതിയും ദീർഘ വൃത്താകൃതിയും  ചതുരവും സമചതുരവും തുടങ്ങി പല പല ആകൃതിയിൽ മുഖമുള്ളവരുണ്ട്. സൂക്ഷിച്ചു നോക്കിയാൽ തന്നെ ഈ വ്യത്യാസം അടുത്തറിയാവുന്നതാണ്. 

ഇത്തരം വ്യത്യസ്തമായ ആകൃതികൾക്കു അവരുടെ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്താൻ കഴിയുമെന്നാണ് മുഖലക്ഷണ ശാസ്ത്രം പറയുന്നത്. എന്തൊക്കെയാണ് ഇത്തരം മുഖമുള്ളവരുടെ പ്രത്യേകതകളും സവിശേഷതകളുമെന്നു നോക്കാം.

ദീർഘചതുരാകൃതിയിൽ മുഖമുള്ള ധാരാളം ആളുകളുണ്ട്. ശരീര പ്രകൃതിയുടെ അടിസ്ഥാനത്തിൽ  മരത്തിന്റെ ആകാരമുള്ളവർ എന്നാണ് ഇവർ പൊതുവെ അറിയപ്പെടുന്നത്. ബലിഷ്ഠവും കരുത്തുറ്റതുമായിരിക്കും ഇത്തരക്കാരുടെ ശരീരം. 

Tags