അശോകം വീട്ടിലില്ലെങ്കിൽ പെട്ടെന്ന് നട്ടോളൂ ; ഭാഗ്യവും സമ്പത്തും വർധിക്കാൻ ഇങ്ങനെ പരിപാലിക്കാം ...
നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടു വരുന്ന നിത്യഹരിത വൃക്ഷമാണ് അശോകമരം.മനോഹരമായ ഇലകളും സുഗന്ധപൂരിതമായ പുഷ്പങ്ങളും കൊണ്ട് മനോഹാരിയാകുന്ന വൃക്ഷം ആരുടേയും മനം കുളിർപ്പിക്കും. അശോകത്തിന് പുരാണങ്ങളിലും വേദങ്ങളിലും സവിശേഷകരമായ സ്ഥാനം നൽകുന്നുണ്ട്. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്‌മാ വൈവർത്ത പുരാണത്തിലും ആശോകത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കാമദേവന്റെ പഞ്ചബാണങ്ങളിൽ ഒന്ന് അശോക പുഷ്പത്താലുള്ളതാണ്. ദുർഗ്ഗ പൂജയിൽ ശക്തി ആരാധനക്രമത്തിൽ ഉപയോഗിക്കുന്ന ഒൻപത് തരം ഇലകളിൽ ഒന്ന് അശോക ഇലകളാണ്. ശ്രീ ബുദ്ധൻ ജനിച്ചതും, ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതും ഹനുമാൻ സീതയെക്കണ്ടതും അശോകമരച്ചുവട്ടിലാണെന്നാണ് ഐതീഹ്യം.
tRootC1469263">
ആയുർവേദത്തിലും ഇപ്പോൾ ആധുനിക വൈദ്യശാസ്ത്രത്തിലും ഔഷധമായും അശോകത്തെ ഉപയോഗപ്പെടുത്തുന്നു. അശോകത്തിന്റെ ഇലകളും പുഷ്പങ്ങളും മംഗളവേദികളിൽ അലങ്കാരത്തിനായി ഉപയോഗിക്കാറുണ്ട്. അശോകത്തെ ജ്യോതിഷപരമായി ചില പരിഹാരങ്ങൾക്കായി ഉപയോഗപ്പെടുത്താറുണ്ട്. അശോകം എന്നാൽ ശോകമില്ലാത്തത്, ശോകത്തെ നശിപ്പിക്കുന്നത് എന്നൊക്കെയാണ് അർത്ഥം. അശോക പുഷ്പങ്ങൾ പോലെ ഇതിലെ ഇലകളും ജ്യോതിഷപരമായി ഉപയോഗിക്കാറുണ്ട്. അശോകമരത്തിന്റെയും അതിന്റെ ഇലകളുടെയും
ഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം:
.അശോക ഇലകളുടെ ഉപയോഗം ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് പറയുന്നത്.
.അശോക വൃക്ഷം ദുഃഖങ്ങളും വേദനകളും തുടച്ചുനീക്കുകയും പ്രശസ്തിയും സമൃദ്ധിയും നൽകുകയും ചെയ്യുന്നു.
.അശോക വൃക്ഷം ആത്മീയപരമായി പ്രത്യേകിച്ച് ഈ മരച്ചുവിട്ടിൽ ധ്യാനിക്കുന്നവർക്ക് ഏകാഗ്രത നഷ്‌പ്പെടാതിരിക്കാനുള്ള ശേഷി പ്രദാനം ചെയ്യുന്നു.
.മംഗളദോഷങ്ങൾ പ്രത്യേകിച്ച് വിവാഹ തടസ്സങ്ങൾ നേരിടുന്നവർക്ക് അശോകമരത്തെ ആരാധിക്കാവുന്നതാണ്.
.സാമ്പത്തിക പ്രശ്‌നങ്ങൾ ഒഴിയാൻ, അശോക വൃക്ഷം നട്ടുവളർത്തുകയും അതിന് ദിവസവും ജലം അർപ്പിക്കുകയും ചെയ്യുക.
.ഞായറാഴ്ച അശോകവൃക്ഷത്തിന്റെ വേരുകൾ മുറിച്ചെടുത്ത് ശുദ്ധിയാക്കി ഒരു പട്ടിൽ പൊതിഞ്ഞ് ശുദ്ധമായ ഇടത്ത് സൂക്ഷിക്കുകയും
പ്രാർത്ഥനസമയത്ത് അത് കരുതുകയും ചെയ്യുന്നത് വിജയം പ്രദാനം ചെയ്യും.
ആയുർവേദ ചികിത്സകളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായ അശോകത്തെക്കുറിച്ചു ചരക സംഹിതയിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് . അശോകത്തിന്റെ അപര നാമങ്ങളായ അംഗനപ്രിയ , ശുഭഗ , മധുപുഷ്പ തുടങ്ങിയവ വൃക്ഷത്തിന് സ്ത്രീകളിൽ ഉണ്ടാകുന്ന രോഗങ്ങൾ ചികിൽസിക്കാൻ വേണ്ടി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു . സ്ത്രീകളുടെ പാദസ്പർശമേറ്റാൽ അശോകം പുഷ്പ്പിക്കും എന്നൊരു വിശ്വാസം കൂടിയുണ്ട് . പദ്മപുരാണത്തിലും മത്സ്യപുരാണത്തിലും ശോകമകറ്റി സന്തോഷം പ്രധാനം ചെയ്യുന്ന വൃക്ഷമായി അശോക വൃക്ഷത്തെ പരാമർശിക്കുന്നുണ്ട് .
സ്ത്രീകൾക്കുണ്ടാകുന്ന അത്യാർത്തവത്തിന് , അശോക വൃക്ഷത്തിന്റെ തൊലി പാലിൽ ചേർത്ത് സേവിക്കുന്നത് ഉത്തമമാണ് . ആർത്തവക്രമേടുകൾക്കും, വായിൽ ഉണ്ടാകുന്ന പുണ്ണിനും, പുളിച്ചു തികട്ടലിനും , ദഹനക്കേടിനും അശോകത്തിന്റെ തൊലി ചേർത്തുണ്ടാക്കിയ കഷായം സേവിക്കുന്നത് ഗുണം ചെയ്യും .
അശോകത്തിന്റെ തൊലി ചൂർണ്ണമാക്കി ദിനവും ചായയിലോ , കാപ്പിയിലോ , പാലിലോ ചേർത്ത് കഴിക്കുന്നത് ചർമ്മകാന്തി വർദ്ധിപ്പിക്കുന്നതിനു അനുയോജ്യമാണ് . ചർമ്മത്തിലെ നിറവ്യത്യാസത്തിനും , തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങൾക്കും അശോകത്തിന്റെ തൊലി അരച്ച് പുരട്ടുന്നത് ഉത്തമമാണ് .
.ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏഴ് അശോക ഇലകളും ഒരു നാണയം ദക്ഷിണവച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുക. 41 ദിവസം ആചരിക്കുക.
.വിവാഹ കാലതാമസവും ദാമ്പത്യ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.
.jpg)


