അത്തം, ചിത്തിര ,ചോതിക്കാരുടെ ഏപ്രിലിലെ സമ്പൂർണ നക്ഷത്രഫലം


അത്തം
തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതികളിൽ ചേരുവാനുള്ള അവസരം ലഭിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരും. ശാസ്ത്രപരീക്ഷണനിരീക്ഷണ വിഷയങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ജീവിതനിലവാരം വർധിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
ചിത്തിര
സുപ്രധാനമായ കാര്യങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. വിദേശയാത്രയ്ക്ക് യോഗം കാണുന്നു. കാർഷിക മേഖലകളിൽ ആദായം വർധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. എല്ലാ കാര്യങ്ങളും സമയബന്ധിതമായി ചെയ്തു തീർക്കുവാനും ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
ചോതി
വിവിധങ്ങളും വ്യത്യസ്തങ്ങളുമായിട്ടുള്ള തൊഴില്‍ മേഖലകൾ വന്നു ചേരും. എല്ലാ കാര്യങ്ങളിലും ഇരട്ടി പ്രയത്നം വേണ്ടി വരും. മുൻകോപം നിയന്ത്രിക്കണം. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപ്പിക്കുന്നതും അബദ്ധമായിത്തീരുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
