ഓരോ നക്ഷത്രക്കാർക്കും ഈ ആഴ്ച എങ്ങനെ?

star
star

അശ്വതി  

ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിർബന്ധിതരാകും. യന്ത്രത്തകരാറു സംഭവിച്ചതിനാൽ ഉൽപാദനരംഗത്തെ പ്രതികൂലമായി ബാധിക്കും. 

ഭരണി    

ബന്ധുവിന്റെ പരിശ്രമത്താൽ വിവാഹത്തിനു തീരുമാനമാകും. ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങുവാനിടവരും. സന്താന സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും.

കാർത്തിക    

പുത്രനോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. ഔദ്യോഗികമായി മുടങ്ങികിടപ്പുള്ള സ്ഥാനമാനങ്ങളും അനുകൂല്യങ്ങളും ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ മനസ്സമാധാനമുണ്ടാകും.

രോഹിണി    

ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങുവാനിടവരും. പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി ദൂരയാത്രകളും ചർച്ചകളും വേണ്ടിവരും. 

മകയിരം    

അവധിക്കു ജന്മനാട്ടിൽ വന്ന സാഹചര്യത്തിൽ ഉദ്യോഗം നഷ്ടപ്പെടുമെന്നറിഞ്ഞതിനാൽ മാനസിക വിഷമമുണ്ടാകും. ബന്ധുവിന്റെ വിവാഹത്തിന് ആദ്യന്തം പരിശ്രമം വേണ്ടിവരും. 

തിരുവാതിര    

വ്യക്തി താൽപര്യം പരിഗണിച്ച് സംഖ്യ തിരികെ ലഭിക്കുവാൻ നിയമസഹായം തേടും. ബന്ധുവിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കുവാനിടവരും.

പുണർതം    

ഭാര്യാ–ഭർതൃ ഐക്യതയും ബന്ധുഗുണവും പ്രവൃത്തി മേഖലകളിൽനിന്നും സാമ്പത്തികനേട്ടവും ഉണ്ടാകും. സുഹൃത്തിന്റെ വിവാഹത്തിന് ആദ്യന്തം പരിശ്രമം വേണ്ടിവരും. 

പൂയം    

കുടുംബാംഗങ്ങളോടു ദ്വേഷഭാവത്തിലുള്ള സംസാരത്തിനും സാധ്യതയുണ്ട്. ആശയ വിനിമയങ്ങളിലെ അവ്യക്തത കാരണം അശ്രാന്ത പരിശ്രമത്താൽ വ്യാപാരമേഖലയിലുള്ള അപാകതകൾ പരിഹരിക്കും. .

ആയില്യം    

ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുവാനിടവരും.  

മകം    

കുടുംബസമേതം പുണ്യതീർഥ ഉല്ലാസയാത്ര പുറപ്പെടും. വ്യാപാര സ്ഥാപനത്തിൽ സാമ്പത്തികലാഭം ഉണ്ടാകുമെങ്കിലും അവിചാരിത ചെലവുകൾ വർധിക്കും. 

പൂരം    

സുഹൃത് സഹായഗുണത്താൽ വിവാഹത്തിനു തീരുമാനമാകും. നിലവിലുള്ള വ്യാപാരം ഉപേക്ഷിച്ച് ഉദ്യോഗമന്വേഷിച്ച് വിദേശയാത്ര പുറപ്പെടും. 

ഉത്രം    

വ്യക്തിതാൽപര്യം കണക്കിലെടുത്ത് വർഷങ്ങൾക്കു മുൻപു കടംകൊടുത്ത സംഖ്യയ്ക്കു പകരം വസ്തു ഈടാക്കുവാനിടവരും. സഹോദരനു ഗൃഹനിർമാണം പൂർത്തീകരിക്കുവാൻ സാമ്പത്തിക സഹായം നൽകുവാനിടവരും.

അത്തം    

ദാമ്പത്യ സൗഖ്യവും വ്യാപാരത്തിൽ ഉണർവും സാമ്പത്തികനേട്ടവും ഉണ്ടാകും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരും. 

ചിത്തിര    

സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര യോഗമുണ്ട്. ആശ്രയിച്ചു വരുന്നവർക്കു സാമ്പത്തിക സഹായം നൽകുവാനിടവരും. വിദേശത്തു വസിക്കുന്ന ബന്ധുക്കൾ അവധിക്കു വരുമെന്നറിഞ്ഞതിനാൽ സന്തോഷമാകും.

ചോതി    

സൗഹൃദ സംഭാഷണത്തിൽ പുതിയ വ്യവസായം തുടങ്ങുവാനുള്ള ആശയമുദിക്കും. അമിതവ്യയം നിയന്ത്രിക്കണം. 

വിശാഖം    

ജലാശ്രിത ജലോത്ഭവ പ്രവൃത്തികളിൽനിന്നും സാമ്പത്തികനേട്ടം ഉണ്ടാകും. പുത്രിയോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. പണം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.

അനിഴം    

സഹപ്രവർത്തകരുടെ സഹായത്താൽ ഏറ്റെടുത്ത കരാർ ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കും. വാഹനം മാറ്റിവാങ്ങുവാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിക്കും. 

തൃക്കേട്ട    

പുതിയ പ്രവർത്തനമേഖലകൾക്കു രൂപം നൽകുവാൻ വിദഗ്ധ നിർദേശവും ഉപദേശവും തേടും. ഏറ്റെടുത്ത ജോലികൾ നിശ്ചിത സമയത്തിനു മുൻപു പൂർത്തീകരിക്കുവാൻ സാധിച്ചതിനാൽ പുതിയ പ്രവൃത്തികൾ ലഭിക്കും. 

മൂലം    

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും. ആധ്യാത്മികാത്മീയ പ്രവൃത്തികളോടു ബന്ധപ്പെട്ട ദൂരയാത്രകൾ ആവശ്യമായി വരും. ഉദ്ദേശ്യലക്ഷ്യം കൈവരിക്കുവാൻ അത്യധ്വാനവും പ്രതീക്ഷിച്ചതിലുപരി പണച്ചെലവും അനുഭവപ്പെടും.

പൂരാടം    

പുത്രന് ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും. സാമ്പത്തിക ആവശ്യങ്ങൾക്കായി കടം വാങ്ങേണ്ടതായ സാഹചര്യം ഉണ്ടാകും. 

ഉത്രാടം    

പണം കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. താമസിച്ചുവരുന്ന ഗൃഹം വിൽപന ചെയ്ത് ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങും. 

തിരുവോണം    

ഉന്നതന്മാരോടും മേലധികാരികളോടും വാക്തർക്കത്തിനു പോകരുത്.  ആരോഗ്യ പ്രാപ്തിയും കുടുംബസൗഖ്യവും ബന്ധുസഹായവും ഉണ്ടാകുവാനിടയുണ്ട്.

അവിട്ടം    

വളരെക്കാലത്തെ പ്രവർത്തനങ്ങളുടെ ഫലമായി പൊതുജനങ്ങളുടെ ആവശ്യം പരിഹരിക്കുന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കും. 

ചതയം    

അതിർത്തി തർക്കം പരിഹരിക്കുവാൻ സാധിക്കും. പൂർവീകസ്വത്ത് വിൽപന ചെയ്ത് പട്ടണത്തിൽ ഗൃഹം വാങ്ങും. പണം കൈകാര്യം ചെയ്യുന്ന ജോലിയിലുള്ളവർ വളരെ ശ്രദ്ധ പുലർത്തണം.

പൂരുരുട്ടാതി    

താമസിക്കുന്ന വീടു വിറ്റ്  വർഷങ്ങൾക്കു മുൻപു ലഭിച്ച ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. ഏറ്റെടുത്ത കരാർ ജോലികൾ നിശ്ചിത കാലയളവിൽ പൂർത്തീകരിക്കും.

ഉതൃട്ടാതി    

കുടുംബസമേതം പുണ്യതീർഥയാത്ര പുറപ്പെടും. പ്രവൃത്തി മേഖലകളിൽനിന്നു സാമ്പത്തികനേട്ടം ഉണ്ടാകും. മനസ്സിന്റെ ആധി നിയന്ത്രിക്കണം. 

രേവതി    

തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. സഹൃദയ സദസ്സിൽ പ്രശംസാ കേൾക്കുവാനിടവരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും.

Tags