ഒക്ടോബർ 23 വരെ ഈ രാശിക്കാർ ജാഗ്രത പാലിക്കണം


ഓരോ ഗ്രഹത്തിന്റെയും സംക്രമണവും, വക്രഗതിയും കൊണ്ട് വരുന്ന മാറ്റങ്ങൾ വളരെ വലുതാണ്. അതിൽ തന്നെ ശനിയുടെ വക്രഗതിക്കാണ് ഏറ്റവും കൂടുതൽ പ്രഭാവമുള്ളത്. ഈ സമയത്ത് എല്ലാ രാശിക്കാരും വളരെയേറെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.ഒരാളുടെ കർമ്മങ്ങൾക്ക് അനുസരിച്ച് ഫലം നൽകുന്ന ഗ്രഹമാണ് ശനി. ജൂൺ 5 മുതൽ ശനിയുടെ വക്രഗതി ആരംഭിച്ചിരുന്നു. ഇനി 141 ദിവസങ്ങൾ ശനി വക്രഗതിയിൽ തന്നെ തുടരും. ഹിന്ദു കലണ്ടർ അനുസരിച്ച് 2022 ഒക്ടോബർ 23 നാണ് ശനി വീണ്ടും വക്രഗതിയിൽ നിന്ന് മാറി നേർഗതിയിൽ എത്തുന്നത്. അതോട് കൂടി ശനിയുടെ വക്രഗതിയിൽ ഉണ്ടായികൊണ്ടിരുന്ന പല ദോഷങ്ങൾക്കും അവസാനമാകുകയും ചെയ്യും.
കർക്കിടകം : കർക്കിടക രാശിയിൽ ജനിച്ചവർക്ക് ഏറ്റവും ദുഷ്കരമായ സമയമാണ് ഇത്. കുടുംബത്തിലും, ബന്ധുക്കൾക്കിടയിലും ധാരാളം പ്രശ്‍നങ്ങൾ ഉണ്ടാകും. ആരോഗ്യ പ്രശ്‍നങ്ങൾ വർധിക്കും. പകച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ദാമ്പത്യ ജീവിതത്തിലും പ്രശ്‍നങ്ങൾ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകളും വർധിക്കും.
മേടം : ശനിയുടെ വക്രഗതി മേടം രാശിക്കാരെ ദോഷമായി ബാധിക്കും. ഈ രാശിയിൽ ജനിച്ചവർക്ക് ഈ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളും, സാമ്പത്തിക നഷ്ടവും ഉണ്ടാകും. നിങ്ങൾ ബിസ്നെസ്ക്കാരൻ ആണെങ്കിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. സ്റ്റോക്ക് മാർക്കറ്റിലും മറ്റും പണം നിക്ഷേപിക്കുന്നുണ്ടെങ്കിലും ശ്രദ്ധ വേണം. കുറച്ച് ദിവസത്തേക്ക് പണം നിക്ഷേപിക്കുന്നത് മാറ്റി വെക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും പ്രശ്‍നങ്ങൾ നേരിടും.

കുംഭം : കുംഭം രാശിക്കാർക്ക് ഈ സമയത്ത് ആരോഗ്യ പ്രശ്‍നങ്ങളും അപകടങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജീവിതത്തിൽ നിരവധി സമ്മർദ്ദങ്ങളും സാമ്പത്തിക പ്രശ്‍നങ്ങളൂം ഉണ്ടാകും. കൂടതെ നിക്ഷേപങ്ങൾ നടത്താനും ഇത് ഉചിതമായ സമയമല്ല.
മീനം : മീനം രാശിക്കാരുടെ ജീവിതത്തിൽ പെട്ടെന്ന് ചിലവുകൾ വർധിക്കും. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. കൂടാതെ വിദേശത്ത് പോകുന്നവർക്ക് വിസ പ്രശ്‍നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ജലം മൂലം അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.