ഈ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാൽ ദീർഘായുസ്സും ഐശ്വര്യവും നിങ്ങളെ തേടിയെത്തും

fff
fff

അന്തരീക്ഷ മലിനീകരണം തടയുന്നതിനും ശുദ്ധവായു ലഭിക്കുന്നതിനും ആചാര്യന്മാര്‍ വൃക്ഷങ്ങള്‍ക്ക് ഉചിതമായ സ്ഥാനം കല്‍പ്പിച്ചിട്ടുണ്ട്.  എന്നാൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം ഉണ്ട്. സ്വന്തം നക്ഷത്രവൃക്ഷം നട്ടുവളർത്തിയാൽ ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

അശ്വതി-കാഞ്ഞിരം

ഭരണി-നെല്ലി

കാർത്തിക-അത്തി

രോഹിണി-ഞാവൽ

മകയിരം-കരിങ്ങാലി

തിരുവാതിര-കരിമരം

പുണർതം-മുള

പൂയം-അരയാൽ

ആയില്യം-നാകം 

മകം-പേരാൽ

പൂരം-പ്ലാശ്

ഉത്രം-ഇത്തി

അത്തം-അമ്പഴം

ചിത്തിര-കൂവളം

ചോതി-നീർമരുത്

വിശാഖം-വയങ്കത

അനിഴം-ഇലഞ്ഞി

കേട്ട-വെട്ടി

മൂലം-പൈൻ

പൂരാടം-വഞ്ഞി

ഉത്രാടം-പ്ലാവ്

തിരുവോണം-എരുക്ക്

അവിട്ടം-വന്നി

ചതയം-കടമ്പ്

പൂരുരുട്ടാതി-തേന്മാവ്

ഉത്രട്ടാതി-കരിമ്പന

രേവതി-ഇരിപ്പ 

ചില ക്ഷേത്രങ്ങളിൽ ഇപ്പോൾ നക്ഷത്ര വൃക്ഷങ്ങൾ നട്ട് പരിപാലിക്കാൻ ആരംഭിച്ചിട്ടുണ്ട്. ചിലർ കുട്ടികളുടെ ജന്മദിനത്തിന് നക്ഷത്ര വൃക്ഷം നടുന്ന രീതിയും തുടങ്ങിയിട്ടുണ്ട്. അകത്ത് കാതലുള്ള മരങ്ങൾ വീടിനോട് ചേർന്ന് നടാം. പുറത്ത് കാതൽ ഉള്ളത് വൃക്ഷങ്ങൾ പറമ്പിന്റെ അതിരിൽ വേണം നടാൻ എന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഫലവൃക്ഷം എവിടെയും നടാം.

കടപ്പാട് : Dr. P. B. Rajesh     

Tags