എന്താണ് ചൊവ്വാദോഷം? പരിഹാര മാര്‍ഗ്ഗങ്ങള്‍ അറിയാം...

chovvaa
chovvaa

ജാതകത്തില്‍ വിശ്വസിക്കുന്നവരാണ് അധികം പേരും. വിവാഹ കാര്യങ്ങള്‍ വരുമ്പോഴാണ് ചൊവാ ദോഷം പ്രധാനമായും ഉയര്‍ന്നു വരുന്നത്. എന്നാല്‍ ചൊവ്വാ ദോഷത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ജോതിഷന്മാരിലുണ്ട്. എന്താണ് ചൊവ്വാ ദോഷം എന്ന് പറയുന്നത്?

ജനിക്കുമ്പോൾ ഉദിക്കുന്ന രാശിയായ ലഗ്നത്തിന്റെ 1, 4, 7, 8, 2, 12 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ചൊവ്വയെ ദോഷമായി കണക്കാക്കാം എന്നാണു ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നത്. ജ്യോതിഷത്തിൽ പ്രാഥമികമായ പഠനം നടത്തുന്നവർ ഇത്തരത്തിലുള്ള ഗ്രഹസ്ഥിതി മുഴുവൻ ചൊവ്വാദോഷമായി തന്നെയാണു പറയാറുള്ളത്. ജ്യോതിഷഗ്രന്ഥങ്ങള്‍ പകുതിയോളം പഠിച്ചുകഴിയുമ്പോഴേക്കും ഈ ചൊവ്വ അത്ര അപകടകാരിയല്ല എന്നു മനസ്സിലാക്കാമെന്നു പ്രശസ്ത ജ്യോതിഷ പണ്ഡിതര്‍ പറയുന്നു. പിന്നെ എന്തു കൊണ്ടാണ് ചൊവ്വാ ദോഷത്തെ ആളുകള്‍ ഇത്ര ഭയപ്പെടുന്നത്?

സ്ത്രീജാതകത്തിൽ ലഗ്നത്തിൽ നിന്ന്‌ 7, 8 ഭാവങ്ങളിൽ നിൽക്കുന്ന ചൊവ്വയെ ആണു വലിയ ദോഷമായി കണക്കാക്കുന്നത്. അതിനു ജ്യോതിഷത്തിൽ പറയുന്ന പരിഹാരം ഏഴാം ഭാവത്തിൽ ചൊവ്വയോ ഒന്നിലധികം പാപഗ്രഹങ്ങളോ നിൽക്കുന്ന പുരുഷജാതകം ഒന്നിപ്പിക്കാം എന്നു മാത്രമാണ്

ജാതത്തില്‍ ഏഴ് എട്ട് എന്നീ ഭാവങ്ങളില്‍ ചൊവ്വ നില്‍ക്കുന്നതാണ് ചൊവ്വാദോഷം.സ്ത്രീയ്ക്ക് ചൊവ്വാ ദോഷമുണ്ടെങ്കില്‍ പുരുഷ ജാതകത്തിലും തുല്യ പരിഹാരത്തോടെ ചൊവ്വാ നില്‍ക്കണം. സ്ത്രീ ജാതകത്തില്‍ എട്ടിലോ ഏഴിലോ ചൊവ്വാ നിന്നാല്‍ പുരുഷ ജാതകത്തില്‍ ഏഴില്‍ തന്നെ ചൊവ്വാ വേണം. സ്ത്രീയുടെ ഏഴാം ഭാവം കൊണ്ട് ഭര്‍ത്താവിന്‍റെ സൗഭാഗ്യവും എട്ടാം ഭാവം കൊണ്ട് വൈധവ്യവുമാണ് കണക്കാക്കുക.

പുരുഷ ജാതകത്തിലാവട്ടെ, ഏഴാമിടം ഭാര്യാ സ്ഥാനവും എട്ടാമിടം ആയുര്‍ സ്ഥാനവുമാണ്. സ്ത്രീയുടെ ജാതകത്തില്‍ എട്ടിലോ ഏഴിലോ പാപ ഗ്രഹം വന്നാല്‍ ഭര്‍ത്താവിന് മരണമോ നീണ്ട വിരഹമോ ആണ് ഫലം. ഇതിനു പരിഹാരം ഭര്‍ത്താവിന്‍റെ ജാതകത്തില്‍ ഏഴാമിടത്ത് ബലമുള്ള ഒരു പാപഗ്രഹം വേണം. ഏത് ദോഷമായാലും പരിഹാരം എസ്വര ഭജനം തന്നെയാണ്. രണ്ടാമത് ആത്മവിശ്വാസം.
 

Tags