പല്ലി തലയിൽ വീണാൽ മരണം അടുത്തോ ? അറിയാം ഗൗളി ശാസ്ത്രം

lizard
lizard

നമ്മുടെ നാട്ടിൽ ചരിത്രാതീത കാലം മുതല്‍ക്കേ പല്ലിയെ ഒരു ശകുനമായി കണക്കാക്കുന്നു. ഗൗളീ ശാസ്ത്രം അനുസരിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല്ലി വീഴുന്നത് ഒരാളെ ഓരോ തരത്തിലായി ബാധിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ചില സമയത്ത് പല്ലി ശരീരത്തില്‍ വീഴുമ്പോള്‍ ഫലങ്ങള്‍ നല്ലതാണ്, എന്നാല്‍ മറ്റുചിലതില്‍ അവ നിങ്ങള്‍ക്ക് ദോഷവും.

ഓരോ ദിവസത്തെയും പല്ലിയുടെ രൂപത്തെയും അടിസ്ഥാനമാക്കിയാണ്  ഗൗളിശാസ്ത്ര ഫലപ്രവചനം .പല നിറത്തിലും രൂപത്തിലുമുള്ള പല്ലികൾ ശരീരത്തിൽ ഓരോ ഭാഗത്തും വീഴുന്നതിന് ഓരോരോ ഫലങ്ങളുണ്ട് . എങ്കിലും പൊതുവായി ചില ഫലങ്ങൾ ഗൗളി ശാസ്ത്രത്തിൽ സൂചിപ്പിക്കുന്നുണ്ട്.

പുരാണപ്രകാരം സർപ്പത്തെയും ഗൗളിയെയും ശേഷ്ഠമായി കരുതിപ്പോരുന്നു. പല്ലിയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും സന്തതി പരമ്പരയ്ക്കു ദോഷമാണെന്നാണ് വിശ്വാസം. പല്ലിമുട്ട നശിപ്പിക്കുന്നതും ദോഷത്തിനു കാരണമാകും.അറിയാതെ കതകിനിടയിൽ പെട്ട് പല്ലി ചത്താൽ നമുക്ക് വരേണ്ട ദൗർഭാഗ്യം നീങ്ങി എന്ന് പറയപ്പെടുന്നു. 

ചത്തപല്ലിയെ കാണുന്നത് ദൗർഭാഗ്യമാണെന്നാണ് വിശ്വാസം . പരിഹാരമായി കുടുംബക്ഷേത്ര ദേവതയെ സ്മരിക്കുന്നതും വഴിപാടു സമർപ്പിക്കാവുന്നതുമാണ്. കൂടാതെ ചത്തപല്ലിയെ മറ്റുള്ളവരെ ഒരിക്കലും വിളിച്ച് കാണിക്കരുത്.

നിലവിളക്കിനു മുകളിൽ ഗൗളിവീഴുന്നത് അതീവ ദോഷകരമാണ് .യാത്ര ചെയ്യുമ്പോൾ  വാഹനത്തിൽ ഇവ വീണാൽ ഉടൻ  അപകടസാധ്യത പ്രതീക്ഷിക്കണം. അതിനാൽ വാഹനം നിർത്തി കുറച്ചു നേരം കഴിഞ്ഞു മാത്രമേ യാത്രതുടരാവൂ .ഗൗളി കിടക്കയിൽ വീഴുന്നത് വരാനിരിക്കുന്ന ദുഖങ്ങളുടെ സൂചനയാണ്.

ഇരിപ്പിടത്തിലാണ് വീണതെങ്കില്‍ സുഖദുഃഖങ്ങൾ സമ്മിശ്രമായി ഭവിക്കും. യാത്രക്കിറങ്ങുമ്പോൾ  ഗൗളി മുന്നിലേക്ക് വീഴുന്നത് ശുഭകരമല്ല. സാധിക്കുമെങ്കിൽ യാത്ര ഉപേക്ഷിക്കുകയോ ഭഗവൽ സന്നിധിയിലേക്ക് ഒരു നാണയം ഉഴിഞ്ഞു വച്ച് അൽപനേരം കഴിഞ്ഞു യാത്ര പുറപ്പെടുകയോ ചെയ്യുക .രണ്ട് ഗൗളികള്‍  ഒരുമിച്ച് താഴേക്ക്  വീണാല്‍ വീട്ടിലുള്ളവര്‍ തമ്മിലും ബന്ധുക്കള്‍ തമ്മിലും കലഹമുണ്ടാക്കുന്നതിന്  കാരണമാകും.

ദുശകുനങ്ങളുടെ പരിഹാരത്തിനായി  ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

അഗ്രതോ നരസിംഹോ മേ 

പൃഷ്ഠതോ ഗരുഡദ്ധ്വജഃ

പാര്‍ശ്വയോസ്തു ധനുഷ്മന്തൗ

സകരൗ രാമലക്ഷ്മണൗ 

അഗ്രത: പൃഷ്ഠതശ്ചൈവ 

പാര്‍ശ്വയോശ്ച മഹാബലൗ 

ആകര്‍ണ്ണപൂര്‍ണ്ണ ധന്വാനൗ 

രക്ഷേതാം രാമലക്ഷ്മണൗ  

രാമായ രാമഭദ്രായ 

രാമചന്ദ്രായ വേധസേ

രഘുനാഥായ നാഥായ 

സീതായ: പതയേ നമഃ
 

Tags