കൃഷ്ണ പ്രീതികരമായ വഴിപാടുകൾ സമർപ്പിച്ചാൽ...

krishan
krishan

നാം നമ്മെത്തന്നെ ഭഗവാനിൽ  സമർപ്പിക്കുന്നതിന് പ്രതീകമാണ് വഴിപാടുകൾ. ഒരു പിടി  പുഷ്പങ്ങൾ അർപ്പിക്കുകയാണെങ്കിൽ പോലും ഭക്തിയോടു കൂടി മാത്രം സമർപ്പിക്കുക. ഇങ്ങനെ ഭഗവാനിൽ അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകുമെന്നാണ് വിശ്വാസം. ആഗ്രഹപൂർത്തീകരണത്തിനായി മാത്രം വഴിപാടുകൾ നടത്തുന്നത് നന്നല്ല.

ഭഗവാൻ കൃഷ്ണന് ഏറ്റവും പ്രധാനം തുളസീദള സമർപ്പണമാണ്. വെണ്ണ, അവൽ , കദളിപ്പഴം, പാല്‍പ്പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ക്ഷേത്ര ദർശനവേളയിൽ ഭഗവാന് സമർപ്പിക്കുന്ന  വഴിപാടിനും ഓരോ ഫലങ്ങളാണ്. 

പാൽപായസം -ധനധാന്യ വർദ്ധന

വെണ്ണനിവേദ്യം - ബുദ്ധിവികാസത്തിനും വിദ്യക്കും

ഭാഗ്യ സൂക്താര്‍ചന - ഭാഗ്യസിദ്ധി , സാമ്പത്തികഅഭിവൃദ്ധി

നെയ്യ് വിളക്ക് - നേത്രരോഗശമനം , അഭിഷ്ടസിദ്ധി

 മഞ്ഞപ്പട്ട് ചാര്‍ത്തല്‍ - കാര്യവിജയത്തിന്

കദളിപ്പഴ നിവേദ്യം -  ജ്ഞാനലബ്ധി

അവിൽ നിവേദ്യം- ദാരിദ്ര്യമുക്തി

Tags