നെയ്‌വിളക്ക് തെളിയിച്ചു പ്രാര്‍ഥിച്ചാൽ : വിളക്ക് അണയ്ക്കുമ്പോള്‍ ഓര്‍ക്കണം ഇക്കാര്യങ്ങള്‍


നെയ്‌വിളക്ക് തെളിയിച്ചു പ്രാര്‍ഥിക്കുന്നത് പെട്ടെന്ന് ഫലം ലഭിക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. പഞ്ചമുഖമുള്ള നെയ് വിളക്ക് തെളിയിക്കുന്നതാണ് ഇതില്‍ ഏറ്റവും മഹത്തരമെന്നും ആചാര്യന്‍മാര്‍ പറയുന്നു. നെയ് വിളക്കിന്റെ പ്രഭയില്‍ കുടുംബത്തോടൊപ്പമിരുന്ന് ദൈവത്തെ സ്തുതിക്കുന്നത് ഭവനത്തില്‍ ഐശ്വര്യം വിളയാടന്‍ നല്ലതാണത്രേ.
ഭദ്രദീപം തെളിയിക്കാം
ഭദ്രദീപം തെളിയിച്ചാണ് പുണ്യകര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കാറ്. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോഴും ഭദ്രദീപം തെളിയിക്കാറുണ്ട്. നെയ്വിളക്ക് തെളിക്കുമ്പോള്‍ അഞ്ചു തിരിയിട്ടു കത്തിക്കുന്നതിനെയാണ് ഭദ്രദീപം എന്നു പറയുന്നത്. അഗ്നി ദേവതയായ നക്ഷത്രമായി കാര്‍ത്തിക നക്ഷത്രത്തില്‍ പഞ്ചമുഖ നെയ് വിളക്ക് കൊളുത്തുന്നത് കുടുംബത്തിന്റെ ഐശ്വര്യത്തിന് വളരെ ഉത്തമമായി കണക്കാക്കുന്നു. അഞ്ചു തിരികള്‍ ഭഗവാന്‍ ശിവശങ്കരന്റെ അഞ്ചു മുഖങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം
തെളിയിക്കേണ്ട വിധം
ഈരണ്ട് തിരികള്‍ കൈകൂപ്പുന്ന വിധത്തില്‍ മഹാദിക്കുകളായ കിഴക്ക് , തെക്ക് , പടിഞ്ഞാറ് , വടക്ക് ദിശകളില്‍ തയാറാക്കുക. അഞ്ചാമത്തെ തിരി കൈകൂപ്പുകുന്ന രീതിയില്‍ ഈശാനകോണായ വടക്ക് കിഴക്കോട്ട് അഭിമുഖമായി ഇടുക. വിളക്ക് തെളിക്കുമ്പോള്‍ ആദ്യം വടക്കുകിഴക്കേ കോണിലെ തിരി ആദ്യം തെളിക്കണം ശേഷം, പ്രദക്ഷിണമായി കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ക്രമത്തില്‍ വിളക്ക് തെളിയിക്കാം.

വിളക്ക് അണയ്ക്കുമ്പോള്‍ ഓര്‍ക്കണം ഇക്കാര്യങ്ങള്‍
വിളക്ക് അണയ്ക്കുമ്പോള്‍ ഊതികെടുത്തുന്നത് ദോഷകരമാണെന്നാണ് വിശ്വാസം. എണ്ണയിലേക്ക് വലിച്ച് കെടുത്തുകയോ, പൂവ് കൊണ്ട് കെടുത്തുകയോ ചെയ്യാം. ശരീരശുദ്ധി, മനശുദ്ധി എന്നിവയോടെ പൂവ് അര്‍പ്പിച്ചുകൊണ്ട് നിലവിളക്ക് കൊളുത്തുന്നത് ഏറെ ഉത്തമമാണ്.