സമ്പത്ത് വർദ്ധിക്കണോ...? ജോലിയിൽ തിളങ്ങണോ...? ശ്രദ്ധിക്കാം ഈ നിസ്സാരകാര്യങ്ങൾ


ചൈനീസ് വാസ്തു വിദ്യയിൽ നിറങ്ങൾക്ക് വ്യക്തിയുടെ ശരീരവും മനസ്സുമായി വളരെ വളരെ അടുത്ത ബന്ധമുണ്ട്. ശരിയായി നിറങ്ങൾ ഉപയോഗിക്കുന്നതിലൂടെ നെഗറ്റീവ് എനർജിയെ പുറംതള്ളി പോസിറ്റീവ് എനർജി ഉണ്ടാകുകയും ആ നിറങ്ങൾ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നതായി കാണുന്നു. ജീവിത വിജയത്തിന്റെ ഗുണകരമായ അവസ്ഥയ്ക്ക് നിറങ്ങൾ വലിയ പങ്ക് ഉണ്ട്. ഭവനത്തിൽ അനുയോജ്യനിറങ്ങൾ ഉപയോഗിക്കുന്നത് ഭാഗ്യം കൊണ്ടുവരുന്നു.
വടക്കുഭാഗത്ത് നീല/കറുപ്പ്
ഭവനത്തിന്റെ /കച്ചവട സ്ഥാപനത്തിന്റെ വടക്കുദിക്ക് തൊഴിലിനെ കാണിക്കുന്നു. ഇവിടെ ഒരു വ്യക്തിയുടെ പ്രമുഖ സ്ഥലമാണ്. തൊഴിലിൽ പുതിയ അവസരവും അനുഗ്രഹവും ശത്രുദോഷങ്ങളിൽനിന്ന് മോചനവും ബിസിനസിൽ വളർച്ചയും ഈ പ്രദേശം നൽകി അനുഗ്രഹിക്കുന്നു. കറുപ്പോ നീലയോ ആണ് ഇവിടെ നല്ലത്. വീടിന്റെ കാർപ്പറ്റിനും കുഷനും ഉപയോഗിക്കുന്നതും നല്ലതാണ്. ഏതൊരു ശുഭകാര്യവും വടക്കോട്ട് ദര്‍ശനമായി ആരംഭിക്കണം. നീലനിറമുള്ള ബൾബ് ഉപയോഗിക്കുന്നത് നല്ലതായി കാണുന്നു. ഇവ ചെയ്താൽ വ്യക്തിക്ക് എന്ത് ജോലി ചെയ്യാനും മടിയുണ്ടാവുകയില്ല. ധാരാളം അവസരങ്ങൾ ലഭിക്കാനും ജീവിതത്തിന് ഉണർവും ഉന്മേഷവും ലഭിക്കുന്നു. മുടങ്ങിയ പദ്ധതികൾ പൂർത്തിയായി ജീവിതത്തിൽ വെളിച്ചം വീശുകയും സാമ്പത്തികനേട്ടം ഉണ്ടാകുകയും ചെയ്യും.
തെക്ക് പ്രശസ്തിയും അംഗീകാരവും
വീടിന്റെയോ ഓഫീസിന്റെയോ തെക്കുഭാഗത്ത് ചുവപ്പ് നിറം ഉപയോഗിച്ചാൽ നല്ല പേര്, പ്രശസ്തി, അംഗീകാരം എന്നിവ ലഭിക്കും. ചുവന്ന ബൾബും ചുവന്ന സാധനങ്ങളും ഇവിടെ വന്നാൽ ആഗ്രഹസാഫല്യമുണ്ടാകും. ഇവിടെ നീലയും കറുപ്പും നിറങ്ങൾ വേണ്ട. ഇവിടെ ശരിയായി സംരക്ഷിച്ചാൽ അത് ഭാഗ്യവും ഐശ്വര്യവുമാണ് ഫലം.

കിഴക്ക് / വടക്കുദിക്കിന്റെ പ്രാധാന്യം
കിഴക്കുദിക്കിന്റെ അനുകൂലവും ശുഭകരവുമായ നിറം പച്ചയാണ്. ആരോഗ്യവുമായി ബന്ധിപ്പിക്കുന്ന ദിക്കാണിത്. വീടിന്റെയോ സ്ഥാപനത്തിന്റെയോ കിഴക്കേമുറിക്ക് ഈ നിറം കൊടുത്താൽ ആരോഗ്യവും മനഃശക്തിയും അത് പ്രദാനം നൽകും. ഉയരം കുറഞ്ഞ ചെടികൾ, ചിത്രങ്ങൾ വലിയ പച്ചമരങ്ങളുടെ പെയിന്റിങ്, വളഞ്ഞു പുളഞ്ഞൊഴുകുന്ന നദിയുടെ ചിത്രങ്ങൾ എന്നിവയോ ഇവിടെ ബന്ധിപ്പിക്കുന്ന നിറമാണ്. നീലയും വടക്കുദിക്കിന്റെ അനുയോജ്യ നിറമാണ്.
പടിഞ്ഞാറ്
സിൽവർ, ഗോൾഡ്, ഗ്രേ എന്നിവയാണ് പടിഞ്ഞാറ് നല്ലത്. ചെറുതും പൊള്ളയായതുമായ ലോഹങ്ങൾ ഇവിടെ വയ്ക്കണം. കുട്ടികളുമായി ബന്ധിപ്പിക്കുന്ന ഈ ദിക്ക് ഊർജ്ജവത്ക്കരിക്കാൻ കാറ്റിന്റെ മുഴക്കമാണ് ഏറ്റവും നല്ലത്. കുട്ടികളുടെ പഠനത്തിന് ഭവനത്തിന്റെ ഈ ദിക്കിൽ മുറി വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാകും, സിൽവർ, ഗോൾഡ്, ഗ്രേ ഇവയിൽ ഏതെങ്കിലും നിറവും നൽകാം.
തെക്കുകിഴക്ക്
സമ്പത്തും അഭിവൃദ്ധിയുമായി ബന്ധപ്പെടുന്ന ദിശ തെക്കുകിഴക്കാണ് (അഗ്നികോൺ). പച്ചയാണ് നിറം.
വടക്കുപടിഞ്ഞാറ്
വടക്കുപടിഞ്ഞാറു ദിശയുടെ സ്വഭാവം യാത്ര, നെറ്റ്‌വർക്ക്, കമ്മ്യൂണിക്കേഷൻ, സുഹൃദ്സഹായം എന്നിവയുമായി ബന്ധപ്പെട്ടതാണ്. പടിഞ്ഞാറുമായി ബന്ധപ്പെട്ടതാണ്. വെള്ളനിറം അനുയോജ്യം.