ദേവാലയം, കാവ് എന്നിവയ്ക്ക് സമീപം വീട് വയ്ക്കുന്നത് ദോഷമോ..?

home
home

ദേവാലയം, കാവ് എന്നിവയ്ക്ക് സമീപം വീട് വയ്ക്കുന്നത് ദോഷമോ..?

∙ ദേവാലയങ്ങളുടെ സാമീപ്യം വീടിന് പ്രശ്നമുണ്ടാക്കുമോ?

ദേവാലയങ്ങളുടെ സാമീപ്യത്തെപ്പറ്റി ധാരാളം പേർ സംശയമുന്നയിക്കാറുണ്ട്. ഉഗ്രദേവതകളുടെ അതായത് ഭദ്രകാളി, ശിവൻ തുടങ്ങിയവരുടെ വലത്ത് മുമ്പിൽ ഗൃഹം പണിയാൻ പാടില്ല. ഇടത്തു പിന്നിലാണ് ഗൃഹം ഉത്തമം. അതുപോലെ തന്നെ വിഷ്ണു, ദുർഗ മുതലായ സാത്വിക ദേവതകളുടെയാണെങ്കിൽ ഇടത്തു പിന്നില്‍ പാടില്ല. വലത്ത് മുമ്പിൽ ഗൃഹനിർമാണം നടത്തുന്നതാണ് ഉത്തമം.

∙ക്ഷേത്രത്തിന്റെ പിൻവശത്ത് വീടുവയ്ക്കുമ്പോൾ വീടിന്റെ ഉയരം ക്ഷേത്രത്തിന്റെ ഉയരവുമായി ബന്ധപ്പെടുത്തേണ്ടതുണ്ടോ? മാളിക വയ്ക്കാമോ?

ക്ഷേത്രത്തിന്റെയടുത്ത് ക്ഷേത്രത്തിനേക്കാൾ ഉയരത്തിൽ മാളിക പണിയാൻ പാടില്ല. അതു ദോഷം ചെയ്യുമെന്നാണ് ശാസ്ത്രം പറയുന്നത്.

∙ക്ഷേത്രത്തിന്റെ ഉയരം എന്നതുകൊണ്ട് വാസ്തുശാസ്ത്രത്തിൽ എന്താണുദ്ദേശിക്കുന്നത്?

ശ്രീകോവിലിന്റെ താഴികക്കുടം അടക്കമുള്ള ഉയരമാണ് ക്ഷേത്രത്തിന്റെ ഉയരമെന്നുള്ളതുകൊണ്ടുദ്ദേശിക്കുന്നത്. ക്ഷേത്രത്തിന് സ്തൂപികാന്തം അടക്കം ഉയരം ഇരുപതടി വരുന്നുണ്ടെങ്കിൽ ചിലപ്പോൾ രണ്ടുനില വീട് പണിയാൻ പറ്റും. അല്പം ഉയരം കുറച്ചിട്ടാണെങ്കിൽ.

∙പുതിയതായി വീടു വാങ്ങുമ്പോൾ ആ വസ്തുവിൽ പണ്ട് സർപ്പക്കാവുണ്ടായിരുന്നതായി അറിഞ്ഞാൽ എന്തു ചെയ്യണം?

ആ ഭാഗം ഒഴിച്ച് വാങ്ങുകയോ, അല്ലെങ്കിൽ അതിനെ വേണ്ടവിധത്തിൽ കർമങ്ങൾ നടത്തി മാറ്റിക്കൊണ്ടുപോകുവാനോ ഉള്ള സംവിധാനമുണ്ടാക്കുകയോ വേണം.

Tags