ഭരണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍...
Jun 9, 2022, 12:39 IST


ഭരണി നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ അഭിമാനികളായിരിക്കും. അതുകൊണ്ടുതന്നെ ആരുടെ മുന്നിലും തലകുനിക്കുകയോ ആര്‍ക്കും കീഴടങ്ങുകയോ ചെയ്യാത്തവരായിരിക്കും. ബന്ധുക്കളുമായി വലിയ അടുപ്പം കാണിക്കാത്തവരായിരിക്കും ഭരണിക്കാര്‍.
മറ്റുള്ളവരുടെ ദുഖത്തില്‍ അവരെ സമാധാനിപ്പിക്കാനോ ആശ്വസിപ്പിക്കാനോ ഉള്ള കഴിവ് ഇവര്‍ക്ക് വളരെ കുറവായിരിക്കും. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍.