ജൂണിലെ സമ്പൂർണ നക്ഷത്രഫലം ; പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി


പൂരുരുട്ടാതി
തൊഴിൽപരമായിട്ടുള്ള മേഖലകളിലെ തടസ്സങ്ങൾ അഭിമുഖീകരിച്ച് ലക്ഷ്യപ്രാപ്തി നേടാൻ സാധിക്കും. സാമ്പത്തിക ഇടപാടുകളിൽ വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. വിദേശത്തുള്ളവർക്ക് സ്ഥിരതാമസാനുമതി ലഭിക്കുവാനും യോഗമുണ്ട്.
ഉത്തൃട്ടാതി
മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ അഹോരാത്രം പ്രവർത്തനം വേണ്ടി വരും. ചെലവ് നിയന്ത്രിക്കേണ്ടതായി വരും. ആശയവിനിമയങ്ങളിൽ അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക എന്നിവയിൽ നിന്ന് യുക്തിപൂർവം പിന്മാറണം. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ കൂടുതൽ പ്രയത്നം വേണ്ടിവരുന്നതിനും യോഗം കാണുന്നു.
രേവതി
കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ശുഭാപ്തി വിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. മുൻകോപം നിയന്ത്രിക്കണം. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളില്‍ നിന്നും പിന്മാറുന്നത് നന്നായിരിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കും അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരുവാനും യോഗം കാണുന്നു.
