വീടിന് ഗേറ്റ് വെക്കുമ്പോള്‍ വാസ്തുനോക്കണോ ..?

വീടിന് ഗേറ്റ് വെക്കുമ്പോള്‍ വാസ്തുനോക്കണോ ..?

വീട് വെക്കുമ്പോള്‍ മാത്രമല്ല,വീടിന് ഗേറ്റ് വെക്കുമ്പോഴും വാസ്തുനോക്കണമെന്നാണ് പഴമക്കാരുടെ വിശ്വാസം. വാസ്തുപ്രകാരം വീടിന്റെ ഗേറ്റ് വെക്കേണ്ട സ്ഥാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

കിഴക്കുഭാഗത്തേക്കാണ് ഗേറ്റുവെക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ സ്ഥലത്തിന്റെ കിഴക്കെ അതിര് ഒന്‍പത് സമഭാഗങ്ങളായി അളന്നുതിരിച്ച് കുറ്റിയടിക്കുക. ഇതിന്റെ വടക്കുകിഴക്കേ മൂലയില്‍ നിന്ന് തെക്കോട്ട് നാലാമത്തെ ഭാഗവും.

തെക്കുകിഴക്കുഭാഗത്താണ് ഗെയിറ്റ് വെക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ തെക്കെ അതിര് ഒന്‍പത് സമഭാഗങ്ങളായി അളന്നുതിരിച്ച് കുറ്റിയടിക്കുക. ഇതിന്റെ തെക്കുകിഴക്കേ മൂലയില്‍ നിന്ന് പടിഞ്ഞാറോട്ട് നാലാമത്തെ ഭാഗവും ഉത്തമസ്ഥാനമാണ്.

പടിഞ്ഞാറോട്ട് ആണെങ്കില്‍ പടിഞ്ഞാറെ അതിര് ഒന്‍പത് സമഭാഗങ്ങളാക്കി തെക്കുപടിഞ്ഞാറെ മൂലയില്‍ നിന്ന് വടക്കോട്ട് നാലാമത്തെ ഭാഗവും വടക്കാണെങ്കില്‍, വടക്കെ അതിര് ഒന്‍പത് സമഭാഗങ്ങളായി കുറ്റിയടിച്ച് വടക്കുപടിഞ്ഞാറെ മൂലയില്‍ നിന്ന് കിഴക്കോട്ട് നാലാമത്തെ ഭാഗവും ഉത്തമങ്ങളാണ് എന്ന് വസ്തു രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

The post വീടിന് ഗേറ്റ് വെക്കുമ്പോള്‍ വാസ്തുനോക്കണോ ..? first appeared on Keralaonlinenews.

Tags