പ്രധാനവാതിൽ എപ്പോഴും അടഞ്ഞു കിടക്കുന്നതു ദോഷമാണോ..അറിഞ്ഞിരിക്കണം ചിലത്..

ഒരു ഭവനത്തെ സംബന്ധിച്ചയിടത്തോളം അതിപ്രധാനമായ സ്ഥാനമാണ് പ്രധാനവാതിലിന് ഉള്ളത്.ഗൃഹത്തിന്റെ ദർശനം വരുന്ന ഭാഗത്താണല്ലോ പ്രധാന വാതിൽ വരുന്നത്.
വാസ്തുശാസ്ത്രപ്രകാരം നിർമ്മിച്ച ഭവനത്തിൽ പ്രധാനവാതിൽ മറ്റു വാതിലുകളെക്കാൾ വലുപ്പമുള്ളതായിരിക്കും.ഗൃഹത്തിലേക്ക് ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗമാണ് പ്രധാനവാതിൽ.ഒരു ഭവനത്തിന്റെ ഏറ്റവും കൂടുതൽ ഊർജ്ജപ്രവാഹം കടന്നു വരുന്ന ഈ ഭാഗം എപ്പോഴും അടഞ്ഞു കിടക്കുന്നതു അനുകൂല ഊർജത്തെ തടയുമെന്നാണ് വസ്തു രംഗത്തെ വിദഗ്ദ്ധർ പറയുന്നത്..
തന്മൂലം ആ ഭവനത്തിൽ താമസിക്കുന്നവർക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ധനതടസ്സം , വഴക്ക്, ദുരിതം മുതലായവ അലട്ടുകയും ചെയ്യും.എപ്പോഴും പ്രധാന വാതിൽ തുറന്നിടാൻ സാധിക്കാത്തവർ പ്രഭാതത്തിൽ എങ്കിലും തുറന്നിടുവാൻ ശ്രമിക്കുക. ഉദയകിരണങ്ങൾ ഭവനത്തിലേക്ക് കടന്നു വരുന്നത് അനുകൂല ഊർജം വർധിപ്പിക്കും.
പൂമുഖവാതിലിനു മുൻഭാഗം ഗൃഹത്തിന്റെ ശ്വസനകേന്ദ്രമാണെന്നാണ് പറയപ്പെടുന്നത് .അതിനാൽ വൃത്തിയായി പരിപാലിക്കണം. അനുകൂല ഊർജം വരുന്നതിനാൽ തടസ്സം വരാൻ പാടില്ല. പ്രതികൂല ഊർജം പുറപ്പെടുവിക്കുന്ന ഷൂറാക്കോ പാദരക്ഷകളോ പ്രധാന വാതിലിനടുത്തായി പാടില്ല.
The post പ്രധാനവാതിൽ എപ്പോഴും അടഞ്ഞു കിടക്കുന്നതു ദോഷമാണോ..അറിഞ്ഞിരിക്കണം ചിലത്.. first appeared on Keralaonlinenews.