പൂജാമുറി ഗോവണിച്ചുവട്ടില്‍ പണിയാമോ? അറിയാം ചിലത്..

പൂജാമുറി എവിടെ പണിയണമെന്നുള്ളത് പലപ്പോഴും ആശയക്കുഴപ്പത്തിനും ഇടയൊരുക്കും.പലരും സ്ഥലം ലാഭിക്കുന്നതിന് വേണ്ടി ഗോവണിച്ചുവട്ടില്‍ പൂജാമുറി ഒരുക്കും. എന്നാല്‍ ഗോവണിച്ചുവട്ടിലെ പൂജാമുറിക്ക് വാസ്തുപരമായി എന്തെങ്കിലും ദോഷമുണ്ടോ…? അറിയാം ചിലത്..
സാധാരണനിലയ്ക്ക് പൂജാമുറി എന്നുപറയുമ്പോള്‍ പലപ്പോഴും ഗൃഹത്തില്‍ കിഴക്കുവശത്ത് പടിഞ്ഞാറുമുഖമായോ, പടിഞ്ഞാറുവശത്ത് കിഴക്കുമുഖമായിട്ടോ ആണ് നമ്മള്‍ വച്ചാരാധന നടത്തുന്നത്. പേരില്‍ പൂജാമുറി എന്ന് പറയുന്നുണ്ടെങ്കിലും അത് പ്രാര്‍ത്ഥനാ മുറികളാണ്, അഥവാ പ്രാര്‍ത്ഥനാ സ്ഥാനങ്ങളാണ്.
പൂജാമുറി ഗോവണിയുടെ ചരിഞ്ഞ ഭാഗത്ത് വെക്കുന്നത് അത്ര ഉത്തമമല്ല. അതേസമയം ഗോവണിയുടെ പരന്നഭാഗത്ത് അതായത് ലാന്‍ഡിങ്ങിന്‍രെ ബാഗത്ത് വെക്കുന്നത് കൊണ്ട് ദോഷമില്ല. എന്നാല്‍ പലപ്പോഴും ഗൃഹനാഥന്മാര്‍ക്കും ഗൃഹനാഥമാര്‍ക്കും നമ്മള്‍ ചവിട്ടി നടക്കുന്നതിന്റെ അടിയില്‍ പൂജാമുറി പണിയുന്നത് ഒരു മന:പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.

അതിനാല്‍ ഗോവണിക്കടിയില്‍ പൂജാമുറി പണിതോളൂ എന്ന് പൊതുവെ നിര്‍ദേശിക്കാറില്ല. ഗോവണിച്ചുവട്ടിലെ പൂജാമുറി ഒഴിവാക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് വസ്തു രംഗത്തെ വിദഗ്ദ്ധർ ഒന്നടകം പറയുന്നത്..
The post പൂജാമുറി ഗോവണിച്ചുവട്ടില്‍ പണിയാമോ? അറിയാം ചിലത്.. first appeared on Keralaonlinenews.