നിങ്ങൾക്ക് നിങ്ങളുടെ ജനന സമയം അറിയുമോ..? എങ്കില്‍..!!

നിങ്ങൾക്ക് നിങ്ങളുടെ ജനന സമയം അറിയുമോ..? എങ്കില്‍..!!

ഒരാളുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളുമുണ്ട്. അതില്‍ പ്രധാനമാണ്‌ ജനന സമയം എന്ന് ജ്യോതിഷ രംഗത്തെ പ്രമുഖർ പറയുന്നു. ജനന സമയം വ്യത്യാസപ്പെടുന്നതനുസരിച്ച്‌ വ്യക്തികളുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു.

ജനന സമയം സംബന്ധിച്ച്‌ പൊതുവായി പറയുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

രാവിലെ

ജന്മസമയം സൂര്യോദയം കഴിഞ്ഞു അധികം വൈകാതെ ആണെങ്കില്‍ അവര്‍ ഏതു വിദ്യയിലും ശോഭിക്കുന്നവരാകും. കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവ് കൂടുതലായി ഉണ്ടാകുമത്രേ. ഈശ്വരവിശ്വാസവും ആചാരങ്ങളിലുള്ള താല്പര്യക്കൂടുതലും ഇവരുടെ പ്രത്യേകതകളാണ്.

ഉച്ചയ്ക്ക്

ജനനം ഉച്ചയ്ക്കാണെങ്കില്‍ ഭരണസാമര്‍ഥ്യം ഉള്ളവരായിരിക്കും. സര്‍ക്കാര്‍ മേഖല അടക്കം ഉന്നത സ്ഥാനങ്ങളില്‍ എത്താന്‍ യോഗമുള്ളവരായിരിക്കും. ധാരാളിത്തമുള്ള ജീവിതശൈലി ഇഷ്ടപ്പെടുന്നവരായിരിക്കും.

ഉച്ചകഴിഞ്ഞ്

ഉച്ചകഴിഞ്ഞാണ് ജനനമെങ്കില്‍ സാമ്ബത്തിക അഭിവൃദ്ധി പ്രതീക്ഷിക്കാം. ബിസിനസ്സില്‍ തിളങ്ങും. പക്ഷി മൃഗാദികളില്‍ നിന്നും ഭൂമിയില്‍ നിന്നും ധനം നേടുമെന്നും പറയുന്നു.

രാത്രിയില്‍

അസ്തമയത്തിലും രാത്രിയിലും ആണ് ജനനമെങ്കില്‍ അവര്‍ യാത്ര കൂടുതല്‍ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരായിരിക്കും. സുഗന്ധദ്രവ്യങ്ങളിലും ലൗകികമായ ആനന്ദങ്ങളിലും ഇവരില്‍ ചിലര്‍ക്ക് താല്‍പര്യം കൂടുതലായി വരാം .

The post നിങ്ങൾക്ക് നിങ്ങളുടെ ജനന സമയം അറിയുമോ..? എങ്കില്‍..!! first appeared on Keralaonlinenews.

Tags