നിങ്ങളുടെ ജനന സമയം പറയും…ഇക്കാര്യങ്ങൾ..

നമ്മുടെയൊക്കെ ജാതകം തയാറാക്കുന്നത് ജന്മസമയം, സ്ഥലം, ദിനം ഇവയടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ്.എന്നാൽ ദിവസവും സമയവും സംബന്ധിച്ച് പൊതുവായി പറയുന്ന ചില വിശ്വാസങ്ങളുമുണ്ട്.അവ എന്തൊക്കെയാണെന്ന് നോക്കാം..
ജന്മസമയം സൂര്യോദയം കഴിഞ്ഞു അധികം വൈകാതെ ആണെങ്കിൽ അവർ ഏതു വിദ്യയിലും ശോഭിക്കുന്നവരാകും എന്നാണ് പൊതുവെയുള്ള വിശ്വാസം…കൂടുതലായി കാര്യങ്ങൾ പഠിക്കാനുള്ള കഴിവും ഇവർക്ക് ഉണ്ടാകുമത്രേ. ഈശ്വരവിശ്വാസവും ആചാരങ്ങളിലുള്ള താല്പര്യക്കൂടുതലും ഇവരുടെ മറ്റൊരു പ്രത്യേകതയാണ്.
ജനനം ഉച്ചയ്ക്കാണെങ്കിൽ ഭരണസാമർഥ്യം ഉള്ളവരായിരിക്കും. സർക്കാർ മേഖല അടക്കം ഉന്നത സ്ഥാനങ്ങളിൽ എത്താൻ യോഗമുള്ളവരായിരിക്കും ഇക്കൂട്ടർ. ധാരാളിത്തമുള്ള ജീവിതശൈലി ഇഷ്ടപ്പെടുന്നവരായിരിക്കും.
ഉച്ചകഴിഞ്ഞാണ് ജനനമെങ്കിൽ സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കാം. ബിസിനസ്സിൽ തിളങ്ങും. പക്ഷി മൃഗാദികളിൽ നിന്നും ഭൂമിയിൽ നിന്നും ധനം നേടുമെന്നും പറയുന്നു. അസ്തമയത്തിലും രാത്രിയിലും ആണ് ജനനമെങ്കിൽ അവർ യാത്ര കൂടുതൽ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരായിരിക്കും. സുഗന്ധദ്രവ്യങ്ങളിലും ലൗകികമായ ആനന്ദങ്ങളിലും ഇവരിൽ ചിലർക്ക് താൽപര്യം കൂടുതലായി വരാം.
The post നിങ്ങളുടെ ജനന സമയം പറയും…ഇക്കാര്യങ്ങൾ.. first appeared on Keralaonlinenews.