നിങ്ങളുടെ ഇഷ്ട്ട നിറം വെള്ളയോ അതോ കറുപ്പോ ആണോ..??

നിങ്ങളുടെ ഇഷ്ട്ട നിറങ്ങൾ വെള്ളയോ അതോ കറുപ്പോ ആണോ..? ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. എല്ലാ നിറങ്ങൾക്കും നിരവധി അർഥങ്ങളും ഭാവങ്ങളുമുണ്ട്.
വെള്ള
ശാന്തതയുടെ പ്രതീകമാണ് വെള്ള നിറം. ലാളിത്യവും വിനയവും നന്മയും നിറഞ്ഞവരായിരിക്കും വെള്ള നിറം ഇഷ്ടപ്പെടുന്നവർ .ആത്മീയ കാര്യങ്ങളിൽ തൽപരരായിരിക്കുന്ന ഇവർ മറ്റുള്ളവർക്ക് പ്രചോദനമാകാൻ എപ്പോഴും ശ്രമിക്കുന്നവരായിരിക്കും .
ശുഭാപ്തിവിശ്വാസക്കാരായ ഇക്കൂട്ടർ തങ്ങളുടെ സന്തോഷത്തേക്കാളുപരി മറ്റുള്ളവർ സന്തോഷിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും . വായനാശീലമുള്ളവരും ഏകാന്തത ഇഷ്ട്ടപ്പെടുന്നവരായിരിക്കും
കറുപ്പ്
കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ മനോധൈര്യം കൂടുതലായുള്ളവരായിരിക്കും. രഹസ്യസ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഇക്കൂട്ടർ സമൂഹത്തിൽ വേറിട്ട് നിൽക്കാൻ തൽപരരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരമുള്ള തീരുമാനങ്ങൾ എടുക്കുന്നവരാണ് .
കലാഹൃദയമുള്ളവരാണ് .ആത്മാർഥ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണിവർ. ആളുകളെ മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ് ഇക്കൂട്ടർക്കുണ്ട്. പൊതുവെ ഇവർ മുഖം നോക്കാതെ കാര്യം അവതരിപ്പിക്കുന്നവരാണ്.
The post നിങ്ങളുടെ ഇഷ്ട്ട നിറം വെള്ളയോ അതോ കറുപ്പോ ആണോ..?? first appeared on Keralaonlinenews.